ജില്ലാ സ്കൂൾ കലോത്സവത്തിന് ആവേശമുയർത്തി പിറവം ടൗണിൽ വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമായി.
പിറവം: പിറവത്ത് വച്ച് നടക്കുന്ന 34-ആമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രചാരണ പരിപാടിയിൽ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. പിറവം എം കെ എം എച്ച് എസ് എസിലേയും ഹയർസെക്കൻഡറിയിലേയും വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മോബ് പിറവം ടൗണിൽ വേറിട്ട അനുഭവമായി. ഹൈസ്കൂൾ വിഭാഗത്തിൽ സജിനയുടെ നേതൃത്വത്തിൽ 18 വിദ്യാർത്ഥിനികളും ഹയർ സെക്കൻഡറിയിൽ നിന്ന് ദർശനയുടെ നേതൃത്വത്തിൽ 17 വിദ്യാർഥിനികളുമാണ് ഫ്ലാഷ് മോബിനായി അണിനിരന്നത്. പിറവം ടൗണിന്റെ ഹൃദയഭാഗത്തും ബസ്റ്റാൻഡിലും നടത്തിയ രണ്ട് ഫ്ലാഷ് മോബുകൾ കാണികളുടെ സാന്നിധ്യം കൊണ്ടും പിന്തുണ കൊണ്ടും ശ്രദ്ധേയമായി. ഫ്ലാഷ് മോബിന് സൗകര്യം ചെയ്യാൻ പിറവത്തെ പോലീസ് ഉദ്യോഗസ്ഥരും, മുനിസിപ്പൽ ചെയർപേഴ്സന്റെ നേതൃത്വത്തിൽ മുനിസിപ്പൽ കൗൺസിലർമാരും,സ്കൂൾ പിടിഎ ഭാരവാഹികളും, വാഹന യാത്രക്കാരും, ബസ് ജീവനക്കാരും, ടാക്സി ഡ്രൈവർമാരും, വ്യാപാരികളും, പൊതുജനങ്ങളും സൗകര്യമൊരുക്കി. ഫ്ലാഷ് മോബിനെ തുടർന്ന് പ്രദർശന ബാനർ കുട്ടികൾക്ക് നൽകി നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർമാരും വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാരുമായ തോമസ് മല്ലിപ്പുറം- പബ്ലിസിറ്റി ചെയർമാൻ ലോ ആൻഡ് ഓർഡർ ചെയർമാൻ അഡ്വക്കേറ്റ് ബീമൽ ചന്ദ്രൻ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജു പാണാലിക്കൽ റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ജൂബി പൗലോസ് ട്രാൻസ്പോർട്ട് കമ്മിറ്റി ചെയർമാൻ രമാവിജയൻ, പബ്ലിസിറ്റി കൺവീനർ കെ എം ഷെമീർ ,ജോയിൻ കൺവീനർ പി എ നൗഷാദ്,എം കെ എം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ എ ഓനാൻ കുഞ്ഞ് എം കെ എം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിപി മിനി അധ്യാപകരായ സൈബി സി കുര്യൻ ബിജു എം പോൾ തുടങ്ങി എം കെ എം സ്കൂളിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. പിന്നീട് പബ്ലിസിറ്റി ചെയർമാൻ തോമസ് മല്ലിപ്പുറത്തിന്റേയും കൺവീനർ കെ.എം ഷെമീറിന്റേയും നേതൃത്വത്തിൽ ടൗണിൽ ഉടനീളം വാഹന പ്രചാരണ പരിപാടിയും നടത്തി.