ഫാ.സെബാസ്റ്റ്യൻ മൂലയിൽ അനുസ്മരണത്തിന്റെ ഭാഗമായി മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിൽ നടന്ന മോട്ടിവേഷൻ ക്ലാസ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോജിൻ ജോൺ ഉദ്ഘാടനം ചെയ്തു.
ഇലഞ്ഞി : ഫാ.സെബാസ്റ്റ്യൻ മൂലയിൽ അനുസ്മരണത്തിന്റെ ഭാഗമായി മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിൽ നടന്ന
മോട്ടിവേഷൻ ക്ലാസ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോജിൻ ജോൺ ഉദ്ഘാടനം ചെയ്തു. Ki പ്രശസ്ത പരിശീലകൻ ജയ്സൺ അറക്കൽ ക്ലാസുകൾ നയിച്ചു. പ്രോഗ്രാം കൺവീനർ സജോയ് ജോർജ്, സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ സിസി മരിയ,
ജയ്സൺ പോൾ തുടങ്ങിയവർ പ്രസംഗിച്ചു. എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഭയമില്ലാതെ പരീക്ഷയെ നേരിടുന്നതിനും ചിട്ടയായ പ്രവർത്തനത്തിലൂടെ മികച്ച വിജയം നേടുന്നതിനും ആവശ്യമായ പരിശീലനം നൽകുന്നതിനാണ് ക്ലാസ് സംഘടിപ്പിച്ചത്.
ഫോട്ടോ : മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിൽ നടന്ന
മോട്ടിവേഷൻ ക്ലാസ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോജിൻ ജോൺ ഉദ്ഘാടനം ചെയ്യുന്നു.