Back To Top

November 16, 2023

കാക്കൂരില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ വീട്ടില്‍നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടയില്‍ ശബ്ദം കൂടിയതിനെച്ചൊല്ലി അയല്‍വാസിയുമായുണ്ടായ തര്‍ക്കം അക്രമത്തിലെത്തി.

കൂത്താട്ടുകുളം: കാക്കൂരില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ വീട്ടില്‍നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടയില്‍ ശബ്ദം കൂടിയതിനെച്ചൊല്ലി അയല്‍വാസിയുമായുണ്ടായ തര്‍ക്കം അക്രമത്തിലെത്തി.സംഭവത്തില്‍ കാക്കൂര്‍ മങ്ങാട്ട് ശശിയുടെ ഭാര്യ ഷീല (48) മകന്‍ കണ്ണന്‍ (26) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

തന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് കൂത്താട്ടുകുളം പോലീനെ വിളിച്ചുവരുത്തിയെന്ന് ശശിയുടെ പരാതിയില്‍ പറയുന്നു.

 

കുറേസമയം കാവല്‍ കിടന്നതിനുശേഷം പോലീസ് തിരികെപോയി. രാത്രിയില്‍ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി അടുത്തവീട്ടില്‍നിന്നും പാട്ടുകള്‍ ഉയര്‍ന്നുവന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നാലുപേര്‍ വീട്ടിലേക്ക് കയറിവന്ന് ആക്രമിച്ചുവെന്നാണ് പരാതി. സംഭവത്തിലുള്‍പ്പെട്ട അയല്‍വാസിയും പരിക്കേറ്റ് ചികിത്സയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് അന്വേഷണം തുടങ്ങി.

Prev Post

കൂത്താട്ടുകുളം പാലാ റോഡ് റീ ടാറിംഗ് 17 ന് ആരംഭിക്കും.

Next Post

വനിതകൾക്ക് സൗജന്യ യോഗപരിശീലനം

post-bars