Back To Top

November 15, 2023

ജില്ല സ്കൂൾ കലോത്സവം  രുചിയിടത്തിലേക്ക് നാളെ മുതൽ ഉത്പന്നശേഖരണം

പിറവം : റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്  ഒരു കൈ സഹായവുമായി കുട്ടികളും കുടുംബശ്രീയും രംഗത്തിറങ്ങും.

വെള്ളിയാഴ്ച പിറവം ഉപ ജില്ലയിലെ 42 സ്കൂളുകളിലെ കുട്ടികൾ കൊണ്ടുവരുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ കലവറയിലേക്ക് സ്വീകരിക്കും. ഞായറാഴ്ച പിറവം നഗരസഭ പരിധിയിലെ 27 ഡിവിഷനുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾ വഴിയും ഉത്പന്നങ്ങൾ ശേഖരിക്കും. പയർ, വെണ്ടക്ക, കോവക്ക, മുളക്, ബീൻസ്, മത്തങ്ങ, കുമ്പളങ്ങ ചേന, ചേമ്പ് തുടങ്ങിയ എതുതരം പച്ചക്കറികളും, പലചരക്ക് സാധനങ്ങളും നൽകാവുന്നതാണ്.

 

 

അഞ്ച് വേദികളും പ്രോഗ്രാം കമ്മിറ്റി ഓഫീസും, മീഡിയാ റൂമും പ്രവർത്തിക്കുന്ന

പിറവം എംകെഎം എച്ച്എസ്എസി ലാണ്

ഊട്ടുപുര സഞ്ജീകരിച്ചിരിക്കുന്നത്.

പഴയിടം മോഹനൻ നമ്പൂതിരിയാണ് 20 മുതൽ 24 വരെ നടക്കുന്ന 34 മത് കലോത്സവ നഗരിയിൽ ഭക്ഷണമൊരുക്കുന്നത്. രുചിയിടം എന്ന പേരാണ് ഭക്ഷണശാലക്ക് നൽകിയിരിക്കുന്നത്. ആറായിരം സ്ക്വയർ ഫീറ്റ് പന്തൽ രുചിയിടത്തിനായി ഒരുക്കും. പന്തൽ നിർമ്മിക്കാനുള്ള സ്ഥലത്ത് പഴയിടം മോഹനൻ നമ്പൂതിരി എത്തി നിർദ്ദേശങ്ങൾ നൽകി.

 

ഭക്ഷണകമ്മിറ്റിയുടെ നേതൃത്വത്തിൽ

നഗരസഭ ഹാളിൽ ചേർന്ന യോഗം

നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഭക്ഷണകമ്മിറ്റി ചെയർമാൻ അജേഷ് മനോഹർ അധ്യക്ഷനായി.എഇഒ പി ജി ശ്യാമള വർണൻ, എൽ മാഗി,ഏലിയാസ് മാത്യു,

കൺവീനർ കെ കെ ശാന്തമ്മ,

എച്ച് എം ഫോറം സെക്രട്ടറി ബെന്നി പോൾ

എന്നിവർ സംസാരിച്ചു. 15 വേദികളിലായാണ് കലോത്സവം നടക്കുക. പിറവം സെൻ്റ് മേരീസ് വലിയപള്ളി,പിറവം ക്നാനായ കത്തോലിക്ക ചെറിയ പള്ളി ഹാൾ എന്നിവ പ്രധാന വേദികളായി മാറും.പിറവം ഗവ.എച്ച്എസ്എസിൽ രണ്ടു വേദിയും

പിറവം സെൻ്റ് ജോസഫ് ഹൈസ്കൂളിൽ നാലും വേദികളും,പിറവം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പൽ ഹാൾ, വലിയ പള്ളി ചെറിയ പാരിഷ് ഹാൾ എന്നിവിടങ്ങളിൽ ഓരോ വേദിയും

ഉണ്ടാവും. ആദ്യദിനം രചന മത്സരങ്ങളും തുടർന്ന് വിവിധ കലാ മത്സരങ്ങളും നടക്കും.14 ഉപജില്ലകളിൽ നിന്നായി എണ്ണായിരത്തോളം കലാ പ്രതിഭകൾ പങ്കെടുക്കും.

Prev Post

നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തി.

Next Post

വെളിയനാട് ഊരകം കളപ്പുരയിൽ കാർത്യായനി (103) അന്തരിച്ചു

post-bars