നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തി.
കൂത്താട്ടുകുളം : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തി. നഗരത്തിലെ മത്സ്യമാർക്കറ്റിലും ഹോട്ടലുകളിലും വാഹനങ്ങളിലെ കച്ചവട ശാലകളിലുമാണ് പരിശോധന നടന്നത്. നിരോധിത പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം തടയുക
മത്സ്യ മാർക്കറ്റിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക
എന്ന ലക്ഷ്യത്തോടെയാണ് പരിശോധനകൾ നടന്നത്.
ഇന്നലെ ഉച്ചയ്ക്ക് നടന്ന പരിശോധനയിൽ
മത്സ്യ മാർക്കറ്റിനുള്ളിലെ കച്ചവടക്കാരിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ബാഗുകൾ കണ്ടെടുക്കുകയും തുടർന്ന്
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുകയും ചെയ്തു.
മാർക്കറ്റിന് സമീപത്തെ വഴിയോര കച്ചവട കേന്ദ്രങ്ങളിലും പരിശോധന നടന്നു. പാക്കറ്റ് ഉൽപ്പന്നങ്ങളുടെ പാക്കിംഗ് രീതികളും ഡേറ്റും ഉൾപ്പെടെയുള്ളവ ഉദ്യോഗസ്ഥർ പരിശോധിച്ചു. വാഹനങ്ങളിൽ പഴവർഗ്ഗങ്ങൾ എത്തിച്ച കച്ചവടം ചെയ്യുന്ന വാഹനത്തിൽ നടത്തി പരിശോധനയിൽ വാഹനത്തിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ബാഗുകൾ
ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിച്ചു. ബസ് സ്റ്റാൻഡിനു സമീപത്തെ
ഹോട്ടലുകളിലും പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കായുള്ള പരിശോധനകൾ നടന്നു.
ഹെൽത്ത് സൂപ്പർവൈസർ എം.ആർ.സനു, ജെഎച്ച്ഐ മാരായ പി.എം.ആസിഫ്, അനീഷ് ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. വരുംദിവസങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
ഫോട്ടോ : കൂത്താട്ടുകുളം നഗരസഭ ആരോഗ്യ വിഭാഗത്തിന് നേതൃത്വത്തിൽ മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തുന്നു.