രാമപുരത്ത് യുവതിയുടെ നേരെ കയ്യേറ്റ ശ്രമം : കൂത്താട്ടുകുളം സ്വദേശിയായ യുവാവ് അറസ്റ്റില്‍
കൂത്താട്ടുകുളം : യുവതിയെയും, കുടുംബത്തെയും കയ്യേറ്റം ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളം ഇടയാര്‍ ഭാഗത്ത് ഞാക്കരയില്‍ വീട്ടില്‍ ( വെള്ളിലാപ്പള്ളി പടിഞ്ഞാറ് ചേറ്റുകുളം കോളനി ഭാഗത്ത് ഇപ്പോള്‍ താമസം) ജോമോൻ (39) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ കഴിഞ്ഞദിവസം രാത്രി ഒമ്ബതരമണിയോടുകൂടി വഴിയില്‍ വച്ച് യുവതിയെയും, പിതാവിനെയും ചീത്ത വിളിക്കുകയും, യുവതിയെ മര്‍ദ്ദിക്കുകയും, അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ അഭിലാഷ് കുമാര്‍.കെ, എസ്.ഐ ജോബി ജേക്കബ്, എ.എസ്.ഐ മാരായ വിനോദ് കുമാര്‍, മനു നാരായണൻ, സി.പി.ഓ മാരായ അരുണ്‍, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.