കേരളാ കോൺഗ്രസ്സിൻെറ കേര കർഷക സൗഹൃദ സംഗമങ്ങൾക്ക് ജില്ലയിൽ തുടക്കമായി
ഇലഞ്ഞി : കേരള കോൺഗ്രസ്സ് 100 കേരകർഷക സൗഹൃദ സംഗമങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി എറണാംകുളം ജില്ലയിലെ ആദ്യ സൗഹൃദസംഗമവും ജില്ലാതല ഉദ്ഘാടനവും ഇലഞ്ഞിയിൽ നടന്നു. ജില്ലാതല ഉദ്ഘാടനം കേരള കോൺഗ്രസ്സ് വർക്കിംഗ് ചെയർമാനും മുൻ എംപിയുമായ പി .സി തോമസ് നിർവ്വഹിച്ചു.
കേര കർഷകർ നാടിൻ്റെ നട്ടെല്ലാണെന്നും കേര കർഷകരെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടേതെന്നും പി.സി. തോമസ് പറഞ്ഞു.
പാർട്ടി ഉന്നതാധികാര സമിതി അംഗം ജോണി അരിക്കാട്ടേൽ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ്,പാർട്ടി ഡെപ്യൂട്ടി ചെയർമാനും കേര കർഷക സൗഹൃദ സംഗമം ചീഫ് കോഡിനേറററുമായ തോമസ് ഉണ്ണിയാടൻ, ജില്ലാ പ്രസിഡൻ്റ് ഷിബു തെക്കുംപുറം, കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് വർഗ്ഗീസ് വെട്ടിയാങ്കൽ, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡൻ്റ് പ്രീതി അനിൽ എന്നിവർ ആദരിച്ചു.
പാർട്ടി വൈസ് ചെയർമാൻ അഹമ്മദ് തോട്ടത്തിൽ, നിയോജക മണ്ഡലം പ്രസിഡൻ്റ് എം.പി.ജോസഫ്, സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ ബേബി മുണ്ടാടൻ ,ജോസ് വള്ളമറ്റം, എ.റ്റി.പൗലോസ്, വിനോദ് തമ്പി, ജോസ് ജെയിംസ് നിലപ്പന, ജോർജ്ജ് കിഴക്കുമ്മശ്ശേരി, ജോമി തെക്കേക്കര, റോയി സ്കറിയ, സി. പി. ജോയ്, വിനോദ് ജോൺ, സജി മാത്യു, ബിജു വെട്ടിക്കുഴ, ജോസ് തുട്ടുമ്മേൽ, ബിജുമോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു .
മികച്ച കർഷകരായ മോനു വർഗ്ഗീസ്, ബിനോജ് ജോർജ്ജ് , ജോളി തങ്കച്ചൻ, പത്രോസ് ദേവസ്സ്യ, വിനോയ് ജോൺ, വി. ജെ. പോൾ, എന്നിവരെയാണ് കർഷക പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
ഫോട്ടോ : കേരള കോൺഗ്രസ്സ് സംസ്ഥാനവ്യാപകമായി നടത്തി വരുന്ന 100 കേര കർഷക സൗഹൃദ സംഗമത്തിൻ്റെ ഭാഗമായി ഇലഞ്ഞിയിൽ നടന്ന കേര കർഷക സൗഹൃദ സംഗമത്തിന്റെ എറണാംകുളം ജില്ലാ തല ഉദ്ഘാടനം കേരള കോൺഗ്രസ്സ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് നിർവ്വഹിക്കുന്നു.
ഡെപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ്ജ് എക്സ്. എം. പി, തോമസ്സ് ഉണ്ണിയാടൻ (മുൻ കേരള ഗവ ചീഫ് വിപ്പ്) , ജില്ലാ പ്രസിഡൻ്റ് ഷിബു തെക്കുംപുറം, ജോണി അരിക്കാട്ടേൽ തുടങ്ങിയവർ സമീപം .