ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം ഒരുക്കി.
കൂത്താട്ടുകുളം : ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം ഒരുക്കി.
കിഡ്സ് വണ്ടർലാൻഡ് എന്ന പേരിൽ ആരംഭിച്ച കളി സ്ഥലത്തിന്റെ ഉദ്ഘാടനം ചീഫ് ഫിസിഷ്യൻ ഡോ.വിനോദ് സെബാസ്റ്റ്യൻ നിർവഹിച്ചു.
ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ കളിസ്ഥലം ഒരുക്കിയിരിക്കുന്നത്.
കൊച്ചു കുഞ്ഞുങ്ങൾക്കായുള്ള
വിവിധതരം കളിപ്പാട്ടങ്ങളും കളി ഉപകരണങ്ങളുമാണ് ഇവിടെ ഉള്ളത്. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന കുട്ടികൾക്ക് ഉല്ലാസകരമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു സജ്ജീകരണം ഇവിടെ ഒരുക്കിയിരിക്കുന്നത്.
അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ്മിൻ എസ്എബിഎസ്, ഡോ.സിസ്റ്റർ വിമല, ഡോ. പേൾ മേരി വർഗീസ്, ഡോ. അനിൽ ജോൺ, ഡോ.ജിജോ പോൾ, ഡോ.സി.റ്റി. ബാബുരാജ്, ഡോ. ദീപ ജോൺ, ഡോ. സിസ്റ്റർ ആൻഡ് അൽഫോൻസ്, ഡോ. മേഴ്സി അലക്സ്, ഡോ.ആർ.അഖിലേഷ്, ഡോ. അശോക് കുര്യൻ, ഡോ.ക്രിസ്റ്റോ സിറിയക് തോമസ്, ഡോ.ജാക്യുലിൻ മറിയം റെജി, ഡോ. സുനിൽ ജോൺ രാജൻ, ഡോ. ജോർജ് ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ : കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ ആരംഭിച്ച കിഡ്സ് വണ്ടർലാൻഡിന്റെ ഉദ്ഘാടനം ചീഫ് ഫിസിഷ്യൻ ഡോ. വിനോദ് സെബാസ്റ്റ്യൻ നിർവഹിക്കുന്നു