Back To Top

November 14, 2023

പിറവം വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തുടക്കമായി

പിറവം : പിറവം വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.പി.ജി സ്കൂള്‍ മാനേജര്‍ ഫാ. പൗലോസ് കിഴക്കനേടത്ത് പതാക ഉയര്‍ത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.മൂവാറ്റുപുഴ ഭദ്രാസനാധിപൻ. ഡോ.യൂഹാനോൻ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.

 

നഗരസഭ വൈസ് ചെയര്‍മാൻ കെ.പി സലിം ഗ്രീൻ പ്രോട്ടോകോള്‍ പ്രഖ്യാപനം നടത്തി. സ്കൂള്‍ ചെയര്‍പേഴ്സണ്‍ കുമാരി അക്സ സജി മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.വര്‍ഗീസ് പണ്ടാരംകുടിയില്‍ മുഖ്യ സന്ദേശം നല്‍കി. വിദ്യാഭ്യാസ സ്റ്റാൻന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വത്സല വര്‍ഗീസ്, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാൻ ഡോ. അജേഷ് മനോഹര്‍, വാര്‍ഡ് കൗണ്‍സിലര്‍ ജോജിമോൻ ചാരുപ്ലാവില്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ജി ശ്യാമളവര്‍ണൻ, പിടിഎ പ്രസിഡന്‍റ് ബിജു തങ്കപ്പൻ, സീനിയര്‍ അസിസ്റ്റന്‍റ് ബ്രീസി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകൻ ദാനിയേല്‍ തോമസ് സ്വാഗതം പറഞ്ഞു. ഏഴു വേദികളിലായി 210 ഇനങ്ങളില്‍ പിറവം ഉപജില്ലയിലെ 51 സ്കൂളുകളില്‍ നിന്നുളള 3500 ഓളം കലാപ്രതിഭകള്‍ മത്സര രംഗത്തുണ്ട്. 15 ന് നടക്കുന്ന സമാപന സമ്മേളനം പിറവം നഗരസഭാ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

Prev Post

വീട്ടുവളപ്പില്‍ ആട് കയറിയതിന് അയല്‍വാസിയായ സ്ത്രീയെയും മകനെയും മര്‍ദിച്ചയാള്‍ പിടിയില്‍.

Next Post

ഇലഞ്ഞി സ്വദേശിയെ മർദ്ദിച്ച് അവശനാക്കി മൊബൈൽ ഫോണുകളുമായി കടന്നു കളഞ്ഞ കേസിൽ പിടിയിലായ…

post-bars