സംസ്ഥാനത്ത് കൈയേറിയ ഭൂമി തിരിച്ചുപിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജൻ.
പിറവം: സംസ്ഥാനത്ത് കൈയേറിയ ഭൂമി തിരിച്ചുപിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജൻ.പിറവം, രാമമംഗലം, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. രണ്ട് വര്‍ഷത്തിനുള്ളില്‍ 1.23 ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തു. ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കുന്ന 15 വില്ലേജ് ഓഫീസുകളില്‍ സംയോജിത പോര്‍ട്ടല്‍ സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എൻ.എസ്.കെ. ഉമേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആശ സനില്‍,അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാൻ, റവന്യൂ ഡിവിഷൻ ഓഫീസര്‍ പി. എൻ. അനി, തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ്, നഗരസഭ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയര്‍മാൻ കെ. പി. സലിം, ബബിത ശ്രീജി, സോമൻ വല്ലയില്‍, കെ.സി. തങ്കച്ചൻ, ഷാജു ഇലഞ്ഞിമറ്റം, സാജു ചേന്നാട്ട്, തോമസ് തേക്കുംമൂട്ടില്‍, സോജൻ ജോര്‍ജ്, സണ്ണി തേക്കുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംസി റോഡില്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു സമീപത്തെ 10 സെന്‍റ് സ്ഥലത്തെ പഴയ മന്ദിരം പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടെയാണ് കൂത്താട്ടുകുളത്ത് മന്ദിരം നിര്‍മിച്ചത്.
ഫ്രണ്ട് ഓഫീസ്, ഓഫീസ്, ഡൈനിംഗ് ഹാള്‍, ഹാള്‍, നാല് ശുചി മുറികള്‍, റെക്കോര്‍ഡ് റും, ഉള്‍പ്പെടെ 1200 ചതുരശ്രയടിയിലാണ് മന്ദിരം. 42 ലക്ഷം മുടക്കിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.