മംഗലത്തുതാഴം പാലം അപകടാവസ്ഥയില്‍.
കൂത്താട്ടുകുളം: കൂത്താട്ടുകുളം- പാലാ റോഡില്‍ നിന്ന് തൊടുപുഴയ്ക്കു തിരിയുന്ന ഭാഗത്തെ മംഗലത്തുതാഴം പാലം അപകടാവസ്ഥയില്‍.വാഹനങ്ങളിടിച്ച് കൈവരി തകര്‍ന്നതാണ് പാലം അപകടാവസ്ഥയിലാകാൻ കാരണം. പൂവക്കുളം, കാരമല കുണിഞ്ഞി, ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഏക ആശ്രയമാണ് ഈ റോഡ്. പുതിയ പാലം നിര്‍മ്മിക്കണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ബോബൻ വര്‍ഗീസ് പൊതുമരാമത്ത് വകുപ്പിനും അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എയ്ക്കും നിവേദനം നല്കി.