മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.
കൂത്താട്ടുകുളം: മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് വരെ കൂത്താട്ടുകുളം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിലാണ് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ്.
കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1960 പ്രകാരം തൊഴിലാളികളുള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും, വാണിജ്യ സ്ഥാപനങ്ങളും ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും എല്ലാ വര്‍ഷവും നവംബര്‍ 30 ന് മുന്‍പ് രജിസ്ട്രേഷൻ പുതുക്കേണ്ടതുമാണ്. രജിസ്റ്റര്‍ ചെയ്യാതിരിക്കുകയോ യഥാസമയം പുതുക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമ ഭേദഗതി പ്രകാരം കുറഞ്ഞത് 5,000 മുതല്‍ 1,00,000 രൂപ വരെ ഫൈനും കോടതി നടപടികളും നേരിടേണ്ടി വന്നേക്കാം.ലേബര്‍ രജിസ്ട്രേഷൻ എടുക്കുന്നതിനും പുതുക്കുന്നതിനും ഉടമസ്ഥന്റെയോ സ്ഥാപനത്തിന്റെയോ പേരുമാറ്റം സര്‍ട്ടിഫിക്കറ്റിലെ തെറ്റു തിരുത്തുന്നതിനും ജീവനക്കാരെ ക്ഷേമനിധിയില്‍ ചേര്‍ക്കുന്നതിനും അന്നേ ദിവസം അവസരം ഉണ്ടായിരിക്കും. അംഗങ്ങള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.
രജിസ്ട്രേഷൻ പുതുക്കാൻ വരുന്നവര്‍ മുൻ വര്‍ഷത്തെ ലേബര്‍ രജിസ്ട്രേഷന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. തൊഴിലാളികള്‍ ഉളളവര്‍ അവരുടെ വിവരങ്ങളും കൊണ്ടുവരേണ്ടതാണ്. പുതിയതായി രജിസ്ട്രേഷൻ എടുക്കുന്നവര്‍ നഗരസഭയുടെ വ്യാപാര ലൈസൻസിന്റെ കോപ്പിയോ, ലൈസൻസ് ഫീസ് ഒടുക്കിയ രസീതോ ഹാജരാക്കേണ്ടതാണ്. ഇലക്ട്രിസിറ്റി ബില്‍, ബില്‍ഡിംഗ് ടാക്സ്, വാട്ടര്‍ ബില്‍, ടെലിഫോണ്‍ ബില്‍, ലാൻഡ് ടാക്സ്, ഫുഡ് ആന്‍ഡ് സേഫ്ടി ലൈസൻസ് എന്നീ ഓണ്‍ലൈൻ സേവനങ്ങള്‍ അസോസിയേഷൻ ഓഫീസില്‍ ലഭ്യമാണ്.