ഡിവൈഎഫ്‌ഐ സ്ഥാപക ദിനം
മുളന്തുരുത്തി: ഡിവൈഎഫ്‌ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ മുളന്തുരുത്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൈങ്ങാരപ്പിള്ളിയില്‍ വെച്ച് മേഖല സെക്രട്ടറി ലിജോ ജോര്‍ജ് പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു.ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് ഹരികൃഷ്ണൻ എം.എസ്, എ.കെ. മനുലാല്‍, അരുണ്‍ കുമാര്‍, എം.ആര്‍ മുരളീധരൻ, വി.കെ വേണു എന്നിവര്‍ സംസാരിച്ചു.