Back To Top

October 31, 2023

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തിയതിന് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്ബ്യാര്‍ക്കെതിരെ കേസ്

കളമശേരി : കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തിയതിന് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്ബ്യാര്‍ക്കെതിരെ കേസ്.എറണാകുള റൂറല്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്‍ഷാദിന്റെ പരാതിയിലാണ് നടപടി.

 

അതേസമയം കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തിരുന്നു. കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. ഐ.പി.സി 153 (സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്നതിനുള്ള ഇടപെടല്‍), 153 എ (രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്നതിനുള്ള വിദ്വേഷ പ്രചരണം) എന്നീ വകുപ്പുകള്‍ പ്രകാരംമാണ് കേസെടുത്തത്. ഇതില്‍ 153 എ ജാമ്യം കിട്ടാത്ത വകുപ്പാണ്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആദ്യമായി ഇത് ഒരു ഭീകരപ്രവര്‍ത്തനമാണെന്നും കേരളം ഇതിനെ സപ്പോര്‍ട്ട് ചെയ്യുകയാണെന്നും പ്രതികരിച്ചയാളാണ് രാജീവ് ചന്ദ്രശേഖര്‍ അതുകൊണ്ട് തന്നെ വലിയ ഗൗരവത്തോടു കൂടിയാണ് പൊലീസ് ഇതിനെ കാണുന്നത്. കൃത്യമായ നിയമോപദേശത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്.

Prev Post

സംസ്ഥാനത്ത് ഉളളിവില കത്തിക്കയറുന്നു

Next Post

വിദ്യാഭ്യാസ ഉപജില്ലാ കായിക മേളയില്‍ 276 പോയിന്‍റുകളോടെ പിറവം സെന്‍റ് ജോസഫ് ഹൈസ്കൂള്‍…

post-bars