കൂത്താട്ടുകുളം ബി.ആര്‍.സി പരിധിയിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നകുട്ടികളുടെ കുടുംബസംഗമം നടത്തി
കൂത്താട്ടുകുളം:കൂത്താട്ടുകുളം ബി.ആര്‍.സി പരിധിയിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നകുട്ടികളുടെ കുടുംബസംഗമം നടത്തി.20 കുട്ടികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരുമടങ്ങിയ 60 അംഗ സംഘമാണ് സംഗമത്തില്‍ പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ മോള്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. മുരളീധര കൈമള്‍ ആദ്ധ്യക്ഷം വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ വിജയ ശിവൻ, സ്ഥിരംസമിതി അദ്ധ്യക്ഷ മരിയ ഗൊരേത്തി, എ.ഇ.ഒ ബോബി ജോര്‍ജ്, ഡി.പി.ഒമെര്‍ലിൻ ജോര്‍ജ് , ബി.പി.സി കെ.ബി.സിനി, സിബി പൗലോസ്, മിനിമോള്‍ എബ്രാഹം,ഡോ.സി. ഹരികൃഷ്ണൻ, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ കെ.പി.സീമ എന്നിവര്‍ സംസാരിച്ചു