Back To Top

October 15, 2023

വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന ദേശീയ ശില്പശാല മുന്നാറില്‍ വച്ച്‌ നടന്നു

ഇലഞ്ഞി : വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന ദേശീയ ശില്പശാല മുന്നാറില്‍ വച്ച്‌ നടന്നു.മുൻ പിഎഫ്‌എംഎസ് ഡിവിഷല്‍ സീനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ എസ്.ഫ്രാൻസിസ് ശില്പശാല ഉദ്ഘാടനം ചെയ്തു. പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന വിഷയത്തിലാണ് ശില്പശാല നടന്നത്. റിസേര്‍ച്ച്‌ ഡീൻ ഡോ.സുബാഷ് ടി.ഡി അധ്യക്ഷത വഹിച്ചു. പിആര്‍ഒ ഷാജി അഗസ്റ്റിൻ, എസ്.ഫ്രാൻസിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

പിഎഫ്‌എംഎസ് ഡിവിഷല്‍ സീനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ എസ്.ഫ്രാൻസിസ് ക്ലാസ് നയിച്ചു.

ഈ ഡിജിറ്റല്‍ യുഗത്തില്‍ പബ്ലിക് ഫിനാൻസ് സംവിധാനത്തെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ച്‌ ക്ലാസുകള്‍ നടത്തി. പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റിന്റെ വിവിധ സാങ്കേതിക, സാമ്ബത്തിക വശങ്ങളെക്കുറിച്ച്‌ അദ്ദേഹം സംസാരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നു.

Prev Post

കക്കാട് നിന്ന് ഉദയംപേരൂരിലേയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ 25 ദശലക്ഷം ലിറ്റര്‍ വെള്ളം പമ്ബ്…

Next Post

യുവജനക്ഷേമ ബോര്‍ഡും തിരുമാറാടി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്…

post-bars

Leave a Comment