Back To Top

July 28, 2026

മുളക്കുളം സർവീസ് സഹകരണ ബാങ്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

പിറവം : മുളക്കുളം സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ബാങ്കിൻ്റെ പരിധിയിൽ പെട്ട ഗവ.എൽ. പി.എസ്സ് , നാമക്കുഴി, സെൻ്റ് ആൻ്റണീസ് എൽ. പി. എസ്, കല്ലുവെട്ടാം മട , സി. എം. എസ്സ്. എൽ പി എസ്, ഇടപ്പിള്ളിച്ചിറ എന്നീ സ്കൂളുകളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാങ്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന യോഗം ബാങ്ക് പ്രസിഡൻറ് തോമസ് മല്ലിപ്പുറം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഡോമി ചിറപ്പുറത്തിൻ്റെ അദ്ധ്യക്ഷതയിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രശാന്ത് മമ്പുറത്ത് , റെജി ജോസഫ് മന്നാച്ചിയിൽ , അനിൽ കുമാർ പി.കെ. ,ജിനി ജിജോയി ,ലെനിൻ ജോസഫ് , സന്ധ്യ. എസ്സ് നായർ , ചാക്കോ കെ.യു., കുഞ്ഞുമോൾ സാബു , സെക്രട്ടറി ബീന കുരുവിള ,നഗരസഭ കൗൺസിലർ ക്രിസ്റ്റി ജോൺ എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : മുളക്കുളം സർച്ചീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നടത്തിയ പഠനോപകരണ വിതരണങ്ങളുടെ ഉദ്‌ഘാടനം ബാങ്ക്

Prev Post

നരേന്ദ്രമോദിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു

post-bars