Back To Top

July 8, 2026

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം

 

പിറവം : ഭാരതീയ ഖേദ് മസ്ദൂർ യൂണിയൻ രാജ്യവ്യാപമായി നടത്തുന്ന ദേശീയ പ്രക്ഷോപത്തിൻ്റെ ഭാഗമായി തൊഴിലാളികളുടെ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നിയിച്ച് കർഷക തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ പിറവം പോസ്റ്റാഫിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ സമരം സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.അഷറഫ് ഉദ്‌ഘാടനം ചെയ്തു. ജോയി പീറ്റർ അദ്ധ്യക്ഷത വഹിച്ചു .ജില്ല സെക്രട്ടറി കെ.രാജു കുത്താട്ടുകുളം സ്വഗതം പറഞ്ഞു

സി.പി.ഐ ജില്ല അസ്സി: സെക്രട്ടറി എം.എം ജോർജ്, എ.ഐ.ടി.യു .സി ജില്ല സെക്രട്ടറി കെ.എൻ ഗോപി ,സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.ജിൻസൺ ‘വി. പോൾ, കുമ്പളം രാജപ്പൻ,ടി.എ കുഞ്ഞപ്പൻ, എൻ.എൻ സോമരാജൻ,കെ.പി ശിവൻ, എൻ.കെ പുഷ്പ , കെ.രാജു , കെ.എ. രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

 

ചിത്രം : കർഷക തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ പിറവം പോസ്റ്റാഫിലേക്ക് നടത്തിയ ധർണ്ണ സമരം സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.അഷറഫ് ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

പിറവം ഗവ.എച്ച്എസ്എസിൽ പ്ലസ് വൺ പ്രവേശനോത്സവവും : അന്നക്കുട്ടി സൈമൺ മെമ്മോറിയൽ സ്കോളർഷിപ്പ്…

Next Post

ലയൺസ് ക്ലബ് വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു

post-bars