മണീട് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഏഴക്കരനാട് ഗവണ്മെന്റ് യു പി സ്കൂളിൽ നടത്തി
പിറവം : മണീട് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഏഴക്കരനാട് ഗവ:യു പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോൻസി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സമ്മേളനത്തിൽ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി. എസ് ജോബ്, അയന വി ജോയി, പ്രിയ സുമേഷ് അംഗങ്ങളായ ശ്രീക്കുട്ടി ജിത്തു, കെ എസ് രാജേഷ്, എ ഡി ഗോപി, പി ഐ ഏലിയാസ്, സലിനാകുമാരി, മഞ്ചു വർഗീസ്, സന്തോഷ് പ്രകാശ്, എബി ടി വി, വിജി ഏലിയാസ്,വി ജെ ജോസഫ്,പി ടി എ പ്രസിഡന്റ് ജോസ് മാത്യു ഹെഡ് മാസ്റ്റർ ബാബുസാർ,സ്റ്റെലിൻ പുല്ലങ്കോട്ട്, ജോയി തോമസ്, ശിവരാമൻ തുടങ്ങിയവർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങളും, സമ്മാനങ്ങളും വിതരണം ചെയ്തു,
ചിത്രം : മണീട് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഏഴക്കരനാട് ഗവ:യു പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു ഉദ്ഘാടനം ചെയ്യുന്നു.
