Back To Top

May 3, 2026

ഒന്നാം കാതോലിക്ക ബാവയുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു

 

 

പിറവം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക

പരി. ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 113-ാം മത് ഓർമ്മപ്പെരുന്നാൾ പാമ്പാക്കുട ചെറിയപള്ളിയിൽ സമാപിച്ചു.വി. മൂന്നിൻമേൽ കുർബാനക്ക്

മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരി.ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു ,

ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ.ഗീവർഗീസ് മാർ ബർണബാസ്

എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി.

 

സൺഡേ സ്കൂൾ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാമതെത്തിയ ജവീന എലിസബത്ത് വിനോജ്,

എംടിഎംസൺഡേ സ്കൂൾ പ്ലാറ്റിനം ജൂബിലി ക്രിക്കറ്റ് മത്സരത്തിൽ ഒന്നാമതെത്തിയ എടയ്ക്കാട്ടുവയൽ കാനായിക്കോട്

സെൻ്റ് മേരീസ് പള്ളി, രണ്ടാമതെത്തിയ പാമ്പാക്കുട സെൻ്റ് തോമസ് പള്ളി, മികച്ച കായികതാരം റൂബൻ എം പോൾ, എന്നിവർക്ക് കാതോലിക്ക ബാവ പുരസ്കാരം സമ്മാനിച്ചു. അനുമോദന യോഗത്തിൽ

വികാരി ഫാ.എബ്രാഹം പാലപ്പിള്ളിൽ ആമുഖ പ്രഭാഷണം നടത്തി.

ഫാ അലക്സാണ്ടർ പി ദാനിയേൽ, ഫാ.വി എം പൗലോസ്, ഫാ.ബാബു വർഗീസ്, ഫാ ആഡ്രൂസ് തേവരക്കാട്ടിൽ എന്നിവർ സംസാരിച്ചു.

 

 

 

 

ചിത്രം -ചിത്രം -മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക

പരി. ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ കബറിടത്തിൽ

നടന്ന പ്രാർത്ഥന

 

 

 

Prev Post

സ്വാശ്രയ പദ്ധതി.

Next Post

എഐവൈഎഫ് സ്ഥാപക ദിനാചരണം 

post-bars