Back To Top

March 4, 2026

വോളിബോളിൽ വിസ്മയം തീർത്ത നാമക്കുഴി സഹോദരിമാരെ ലോക വനിതാ ദിനത്തിൽ ആദരിക്കുന്നു . മാർച്ചു 8 -ന് പിറവം നാമക്കുഴിയിൽ       

 

 

പിറവം : ഒരു കാലത്ത്‌ അന്താരാഷ്ട്ര വോളി താരങ്ങളായ നാമക്കുഴി സിസ്റ്റേഴ്സ് ഏതാണ്ട് കാൽ നൂറ്റാണ്ടിന്റെ ഇടവേളക്കു ശേഷം സ്വന്തം കളി മൈതാനിയിൽ വീണ്ടും ഒരുമിക്കുന്നു . കേരളം ആദ്യമായി ദേശീയ വോളി കിരീടം നേടിയത് നാമക്കുഴി സിസ്റ്റേഴ്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവരുടെ കാലത്തായിരുന്നു. ഇന്ത്യയിൽ ആദ്യമായി അർജുന അവാർഡ് നേടിയ മലയാളി വനിത നാമക്കുഴിയുടെ കെ സി ഏലമ്മ, പി.സി. ഏലിയാമ്മ, പി.കെ ഏലിയാമ്മ, കെ.വി.സാറാമ്മ, വി.വി. ലീല, അന്നക്കുട്ടി, നളിനി , അച്ചാമ്മ തുടങ്ങിയവരായിരുന്നു വോളി താരങ്ങൾ . ഡാൽമിയ സിമന്റ് കമ്പനിയും നാമക്കുഴി പൗരാവലിയും ചേർന്ന് മാർച്ചു 8 -ന് വൈകുന്നേരം 4 .30 -ന് പിറവം നാമക്കുഴി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ആദരവ് അർപ്പിക്കും. ചടങ്ങിൽ മുൻ വോളി താരം കൂടിയായ മാണി സി. കാപ്പൻ എം.എൽ.എ , അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. എന്നിവർ പങ്കെടുക്കും . ജോർജ് വർഗീസ് എന്ന അധ്യാപകൻ 1970 കാലഘട്ടങ്ങളിൽ നിരവധി വനിതാ താരങ്ങളെ നാമക്കുഴിയിൽ നിന്ന് ഉയർത്തി വിട്ടിട്ടുണ്ട് . രണ്ട് എസ് .പി. മാരും, രണ്ട് ഡിവൈ എസ്.പി. മാരും നിരവധി പോലീസ് ഓഫീസേഴ്സ്, കസ്റ്റംസ് തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളിലും ഈ ഗ്രാമത്തിലെ താരങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്.പിന്നീട് വർഷങ്ങൾക്കുശേഷം നാമക്കുഴി സിസ്റ്റേഴ്സിന്റെ കസിൻ ബ്രദർ മുൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിമൻസ് ഫുട്ബോൾ കോച്ച് നാമക്കുഴി സ്വദേശി ജോമോൻ ജേക്കബ് 2000 മുതൽ ഇവിടെ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. അതിൽനിന്നും വിവിധ സ്ഥലങ്ങളിൽ നടത്തിയ കോച്ചിംഗ് ക്യാമ്പിൽ നിന്ന് റെയിൽവേ ഉൾപ്പെടെ ഗവൺമെന്റ് സർവീസുകളിലും മറ്റുള്ള സ്കൂളുകളിലും കോളേജുകളിലും ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ആയിട്ടും നിരവധി താരങ്ങൾക്ക് ജോലി ലഭിച്ചിട്ടുണ്ട് . നൂറോളം പെൺകുട്ടികൾ ജോമോന്റെ കീഴിൽ ഇപ്പോൾ പരിശീലനം നടത്തുന്നുണ്ട്. വൈക്കം വനിതാ സ്പോർട്സ് അക്കാദമിയിലെ താരങ്ങൾ അവിടെ ഗ്രൗണ്ട് സൗകര്യം കുറവായതുകൊണ്ട് പലപ്പോഴും നാമക്കുഴി സ്കൂളിലെ ഗ്രൗണ്ടിലാണ് പരിശീലനം നടത്തുന്നത്. വനിതാ സ്പോർട്സ് അക്കാദമിയുടെ കീഴിൽ ഫുട്ബോൾ പരിശീലനം നടത്തുന്ന പെൺകുട്ടികൾക്ക് നാമക്കുഴി സിസ്റ്റേഴ്സിന്റെ പിൻതുണ കൂടുതൽ പ്രചോദനമാകും.

 

Prev Post

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്‌ഘാടനം ചെയ്തു.

Next Post

പാലച്ചുവട് വൈക്കത്തുമല കുളത്തിങ്കൽ കെ.വി സാബു (തങ്കൻ -56) നിര്യാതനായി.

post-bars