Back To Top

February 17, 2026

ഡയപ്പർ മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മാണത്തിനെതിരെ സർവ്വകക്ഷി യോഗത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

 

 

പിറവം : മണീട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിന്റെയും എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് നാലാം വാർഡിന്റെയും അതിർത്തിയിൽ മേമുഖം ചെറുകുന്ന് ശ്രീഭദ്രാ_ അന്നപൂർണേശ്വരി ക്ഷേത്രത്തിന് സമീപം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്വകാര്യ കമ്പനി ഡയപ്പർ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ മേമുഖം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം സംഘടിപ്പിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ ജെ സാജു അധ്യക്ഷത വഹിച്ച യോഗം മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ.ഡി.ഗോപി, ബീന ബാബുരാജ്, ബിജു സൈമൺ, സലീന കുമാരി , ജോബ് പി എസ്, ജോയി പീറ്റർ, ജിജോ വെട്ടിയ്ക്കൽ, രാധാകൃഷ്ണൻ, സവിത സോംകുമാർ, ബേബി തെക്കേടൻ എന്നിവരും സംസാരിച്ചു. 150 ഓളം പേർ പങ്കെടുത്ത യോഗത്തിൽ ഈ ഡയപ്പർ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ മുഖ്യ രക്ഷാധികാരിയും രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ രക്ഷധികാരികൾ ആയും ഏഴാം വാർഡ് മെമ്പർ സലീന കുമാരി ചെയർപേഴ്സണും റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ ജെ സാജു ജനറൽ കൺവീനറും ആയി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

 

ചിത്രം : ഡയപ്പർ മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മാണത്തിനെതിരെ മണീട് മേമുഖം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കൂടിയ സർവ്വകക്ഷിയോഗം

 

Prev Post

ഭാരതീയ ചികിത്സ വകുപ്പിൻ്റെ സ്റ്റാൾ പ്രദർശനം

Next Post

സെന്റ് ഫിലോമിനസിൽ ആരോഗ്യ വിദ്യാഭ്യാസ ശില്പശാല

post-bars