റെയിൽവേ മേൽപ്പാലത്തിലെ കോൺക്രീറ്റ് പൊട്ടി കമ്പികൾ പുറത്ത്
പിറവം : മുളന്തുരുത്തി, ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിലെ കോൺക്രീറ്റ് പൊട്ടി കമ്പികൾ പുറത്ത് വന്നത് കാര്യമാക്കാതെ അധികൃതർ. മാസങ്ങൾക്ക് മുമ്പ് മേൽപ്പാലത്തിലെ
പല സ്ഥലങ്ങളിലും പൊട്ടൽ ഉണ്ടായിരുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു . ഇതേ തുടർന്ന് മേൽപ്പാലം നിർമ്മിച്ച റെയിൽവേ, അപ്രോച്ച് റോഡ് നിർമ്മിച്ച ആർബിഡിസികെ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധ നടത്തുകയും ടാറിംഗ് മിശ്രിതം ഉപയോഗിച്ച് പൊട്ടൽ അടക്കുകയും ചെയ്തു. ആഴ്ചകൾ കഴിഞ്ഞതോടെ വീണ്ടും പൊട്ടൽ ഉണ്ടായി. വാഹന യാത്രികർക്ക് ഭീഷണിയാകും വിധം കമ്പികൾ പുറത്തേക്ക് തള്ളി റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്.
പാലത്തിന് ബലക്ഷയം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മേൽപ്പാലത്തിലെ അപാകത പരിഹരിക്കാൻ തയ്യാറാകുന്നില്ല പ്രശ്നം രൂക്ഷമായതോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജോ ജോർജ്ജിൻ്റെ നേതൃത്വത്തിൽ വൈസ് പ്രസിഡൻറ്
മഞ് ജു അനിൽകുമാർ, പഞ്ചായത്തംഗം രേണുക സാബു എന്നിവർ പാലത്തിലെ പൊട്ടലുകളും, കുഴികളും പരിശോധിച്ചു. തുടർന്ന് ഇരു വിഭാഗം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. രണ്ട് ആഴ്ചയ്ക്കുള്ളിൽ
പ്രശ്നം പർണ്ണമായി പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ നൽകിയതായി പ്രസിഡൻ്റ് ലിജോ ജോർജ്ജ് പറഞ്ഞു. അതേസമയം റെയിൽവേ മേൽപ്പാലത്തിൽ ഉണ്ടായ കോൺക്രീറ്റ് വിള്ളൽ പരിഹരിക്കണമെന്ന് അനൂപ് ജേക്കബ് എംഎൽഎ കലക്ടറോട് ആവശ്യപ്പെട്ടു.
ചിത്രം : മുളന്തുരുത്തി റെയിൽവേ മേൽപ്പാലത്തിലെ കോൺക്രീറ്റ് പൊട്ടി കമ്പികൾ പുറത്ത് വന്നത് പഞ്ചായത്ത് പ്രസിഡൻ്റ് ലിജോ ജോർജ്ജിൻ്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു.
