മണീട് സെൻ്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രൽ, പെരുന്നാളും മഞ്ഞിനിക്കര തീർത്ഥയാത്രയും
പിറവം : മണീട് സെൻ്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രൽ, പെരുന്നാളിന് വികാരി ഫാ: ജേക്കബ് കാട്ടുപാടത്ത് കൊടിയേറ്റി . 2026 ഫെബ്രുവരി 9 തിങ്കൾ രാവിലെ 7.00 ന്
പ്രഭാതപ്രാർത്ഥന. 7.30 വി. കുർബ്ബാന (പരി. ബാവയുടെ കബറിങ്കൽ)
വൈകിട്ട് 5.30 ന് സന്ധ്യാപ്രാർത്ഥന ,7.00 -ന് പ്രദക്ഷിണം ആശീർവാദം, അത്താഴസദ്യ . 2026 ഫെബ്രുവരി 10 ചൊവ്വ രാവിലെ 7.15 ന് ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണം , 7 .30 പ്രഭാതപ്രാർത്ഥന, 8.30 വി. ഏഴിന്മേൽ കുർബ്ബാന ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവയുടെ പ്രധാന കാർമ്മികത്വത്തിലും , ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോർ ഈവാനിയോസ്, തൃശൂർ ഭദ്രാസന മെത്രാപോലീത്ത കുര്യാക്കോസ് മോർ ക്ലീമീസ് എന്നിവരുടെ സഹ കാർമ്മികത്വത്തിലും
11 – ന് നേർച്ചസദ്യ, 1 മണിക്ക് വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന തീർത്ഥയാത്രകൾക്ക് സ്വീകരണം, 2.30 വി. മോറാൻറെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള കബറിങ്കൽ ധൂപ പ്രാർത്ഥന, തുടർന്ന് തീർത്ഥയാത്ര പതാക ആശീർവദിച്ചു കൈമാറും .
ചിത്രം : മണീട് സെൻ്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രൽ, പെരുന്നാളിന് വികാരി ഫാ: ജേക്കബ് കാട്ടുപാടത്ത് കൊടിയേറ്റുന്നു.
