Back To Top

January 22, 2026

സെന്റ് ഫിലോമിനസിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ്മ സ്മൃതി മധുരം ആഘോഷിച്ചു

 

പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസിലെ 18 പ്ലസ്-ടു ബാച്ചുകളുടെയും 19 പത്താം ക്ലാസ് ബാച്ചുകളുടെയും കൂട്ടായ്മ സ്മൃതി മധുരം-26 സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വിദേശത്താണെങ്കിലും ജനുവരി മാസത്തിൽ ഒരിക്കൽക്കൂടി സ്കൂളിൽ ഒരുമിച്ചു കൂടണം എന്ന ആഗ്രഹത്തിൽ മുന്നൂറിലേറെ പൂർവ വിദ്യാർത്ഥികൾ പഴയ ഓർമ്മകൾ പുതുക്കാനെത്തി. ആരംഭം മുതൽ സ്കൂളിനെ നയിക്കുന്ന ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ, ഡോ.സെൽവി സേവ്യർ, ജോജു ജോസഫ് , ജാസ്മിൻ ജേക്കബ്, ലൈസമ്മ തോമസ്, മാത്യു പീറ്റർ, ജോയ്സി പോൾ , ബിനു പൗലോസ് തുടങ്ങിയ അധ്യാപകരും എത്തി. പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട അധ്യാപിക ലിസി നെല്ലിത്താനത്ത്കാലായിലിനെയും എടയ്ക്കാട്ടുവയൽ പഞ്ചായത്ത് മെമ്പറായി വിജയിച്ച പൂർവ്വ വിദ്യാർത്ഥി എൽദോ ചാക്കോ ജോഷിയെയും ഈ സ്കൂളിൽ പഠിച്ച ആദ്യത്തെ വൈദികനായ ഫാ.പോൾ കുന്നംപുറത്തിനെയും ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ പൊന്നാടയണിയിച്ചാദരിച്ചു. പൂർവ്വ വിദ്യാർത്ഥി ഭാരവാഹികളായി അമൻ അജി പോൾ (പ്രസിഡന്റ്) , അജയ് സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), ഹാർവിൻ നെല്ലിത്താനത്ത്കാലായിൽ (സെക്രട്ടറി), അക്ഷയ ബിജു (ജോ.സെക്രട്ടറി) എന്നിവർ ഭാരവാഹികളായും ഇഷിത പ്രവീൺ, ഗൗരി ജെ, ലിയ ജോസ്, കെൻ മാത്യു എന്നിവർ എക്സിക്യൂട്ടീവ് കമ്മറ്റിയായും തെരഞ്ഞെടുക്കപ്പെട്ടു.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്മൃതി മധുരം–26 ഉദ്‌ഘാടനം സീനിയർ പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ നിർവഹിക്കുന്നു.

 

Prev Post

അധ്യാപക ഒഴിവ്       

Next Post

എം സ് എം ഐ ടി ഐ യില്‍ ജീവിത പരിശീലന സെമിനാർ

post-bars