Back To Top

January 21, 2026

പിറവം എംകെഎം സ്‌കൂളിൽ യാത്രയയപ്പും വാർഷികാഘോഷവും

 

പിറവം : എംകെഎം ഹയർ സെക്കൻന്ററി സ്കൂളിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും, വാർഷികാഘോഷവും നഗരസഭ ചെയർമാൻ കെ ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ജോബ്.പി.എസ് അധ്യക്ഷത വഹിച്ചു. അധ്യാപിക ഷീന മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. റിയാലിറ്റി ഷോ താരം ഭവിൻ വിനോദ് വിശിഷ്ട അതിഥിയായി. സ്കൂൾ മാനേജർ ഫാ.മാത്യൂസ് വാതക്കാട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഓനാൻകുഞ്ഞ്, പ്രധാന അധ്യാപിക സിബി മാത്യു, അധ്യാപകരായ സൈബി സി കുര്യൻ, ബിജു എം പോൾ, സ്നേഹ കെ പീറ്റർ, ഷൈനി എബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു തോമസ് അവാർഡ് ദാനം നിർവഹിച്ചു. പിറവം വലിയപള്ളി വികാരി ഫാ.ഏലിയാസ് ചെറുകാട്, ഡിവിഷൻ കൗൺസിലർ ലൂസി സണ്ണി, സ്റ്റാഫ് സെക്രട്ടറി എബിൻ കുര്യാക്കോസ് , സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി.പി.വർഗീസ്, വലിയപള്ളി ട്രസ്റ്റി എം.പി.ബാബു, സ്കൂൾ പരിപാലന കമ്മിറ്റി ചെയർമാൻ ജെബി മാത്യു കാരിത്തടത്തിൽ, എംപിറ്റിഎ പ്രസിഡൻറ് വിനയാ സുരേഷ്, സ്‌കൂൾ ലീഡർ മാസ്റ്റർ അഭിനന്ദ് സിജി , ഫാ.ജെയ്സൺ വർഗീസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

 

ചിത്രം : എംകെഎം ഹയർ സെക്കൻന്ററി സ്കൂളിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും, വാർഷികാഘോഷവും നഗരസഭ ചെയർമാൻ കെ ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

Next Post

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റില്‍, കസ്റ്റഡിയിലെടുത്തത് ബന്ധുവീട്ടില്‍ നിന്ന്

post-bars