ഭക്ഷ്യസുരക്ഷയും മില്ലറ്റ്സും വിഷയമാക്കി സെമിനാർ നടത്തി
പിറവം : ഗ്ലോബൽ മില്ലറ്റ്സ് ഫൗണ്ടേഷനും സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ഫോറവും സംയുക്തമായി ഭക്ഷ്യസുരക്ഷയുടെ ചരിത്രവും “ഭക്ഷണം ജീവിക്കാൻ ഉള്ള അവകാശം” എന്ന എന്ന വിഷയത്തിൽ സെമിനാർ നടത്തി. സമ്മേളനം ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യസുരക്ഷയെ വികസനാത്മക ചലനങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച പ്രഭാഷണത്തിൽ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ, ഉത്തര അമേരിക്ക എന്നിവ ഉൾപ്പെടെയുള്ള വികസിത രാഷ്ട്രങ്ങൾ നേരിടുന്ന അനിവാര്യമായ ആശയക്കുഴപ്പങ്ങളും എതിർപ്പുകളും വിശകലനം ചെയ്തു . ഡോ. ബേബി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി . ഡോ. കെ. എം. ജോർജ്, ഡോ. എ. സി. പീറ്റർ, പി. വി. തോമസ്, ഡോ. പി. വി. എബ്രഹാം എന്നിവർ സംബന്ധിച്ചു.
ചിത്രം : ഗ്ലോബൽ മില്ലറ്റ് ഫൌണ്ടേഷന്റെ 177മത് സെമിനാർ മുഖ്യ പ്രഭാഷകൻ ഡോ. ബേബി ജേക്കബ് മേലേടത്തിന് പൊന്നാട അണിയിച്ച ഡോ. തോമസ് മാർ അത്താനാസിയോ സ് ഉദ്ഘാടനം ചെയ്യുന്നു.
