അധ്യക്ഷ പദവി പാമ്പാക്കുട ബ്ലോക്കിൽ യുവാക്കൾക്ക് പരിഗണന
പിറവം : പാമ്പാക്കുട: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ യു.ഡി.എഫിൽ അധ്യക്ഷപദവി സംബന്ധിച്ചു ചർച്ചകൾ സജീവം. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദ വിയിലേക്കു യുവാക്കൾക്ക് പരിഗണന ലഭിച്ചേക്കുമെന്നാണ് പ്രാഥമിക സൂചന. രാമമംഗലം ഡിവിഷനിൽ നിന്നു വിജയിച്ച ജേക്കബ് ഫിലിപ്, പെരുമ്പടവം ഡിവിഷനിൽ നിന്നു വിജയിച്ച ആന്റോ അഗസ്‌റ്റിൻ, തിരുമാറാടി ഡിവിഷനിൽ നിന്നു വിജയിച്ച നെവിൻ ജോർജ് എന്നിവ രിൽ ആരെങ്കിലും ആയിരിക്കും പരിഗണിക്കപ്പെടുക. ഉപാധ്യക്ഷ സ്‌ഥാനം കേരള കോൺഗ്രസിലെ (ജേക്കബ്) മിനി മോൾ ജേക്കബിനു നൽകിയേക്കും. രാമമംഗല ത്ത് ജെസി രാജു പഞ്ചായത്ത് പ്രസിഡന്റ്റ് ആയേക്കും. നേരത്തെ പ്രസിഡൻ്റ് പദവി വഹിച്ച പരിചയസമ്പത്തും ജെസി രാജുവിന് ഉണ്ട്. വൈസ് പ്രസിഡൻ്റ് സ്‌ഥാനത്തേക്കു മുതിർന്ന അംഗവും സംസ്‌ഥാന അധ്യാപക അവാർഡ് ജേതാവുമായ എൻ. ആർ. ശ്രീനിവാസനെ പരിഗണിച്ചേക്കും. 14 അംഗ ഭരണ സമിതിയിൽ യൂഡിഎഫ്-7, എൽഡിഎഫ്-5. എൻഡിഎ -1, സ്വത-1 എന്നിങ്ങനെയാണു കക്ഷിനില്ല. കോൺഗ്ര സിനെതിരെ വിമതയായിമത്സരിച്ചു വിജയിച്ച ഷൈജ ജോർജിനെ യൂഡിഎഫി നൊപ്പം ചേർക്കുന്നതിനുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. പാമ്പാക്കുടയിൽ മഹിളാ കോൺഗ്രസ് നിയോജകമ ണ്ഡലം പ്രസിഡന്റ് ഷീലാ ബാബുവിൻ്റെ പേരിനാണു മുൻതൂക്കം. തുടർച്ചയായി പഞ്ചായത്ത്, ബ്ലോക്ക് ഭരണ സമിതികളിൽ അംഗമാണു ഷീല. വൈസ് പ്രസിഡൻ്റ് സ്ഥാനത്തക്കു ആശിഷ്. എം. ജോണും പരിഗണിക്കപ്പെട്ടേക്കും.
