Back To Top

December 15, 2025

2025ല്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ തുടർന്ന് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്ത ഭരണം 16 സീറ്റ് നേടി നിലനിറുത്തി.

കൂത്താട്ടുകുളം : 2025ല്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ തുടർന്ന് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്ത ഭരണം 16 സീറ്റ് നേടി നിലനിറുത്തി.അന്ന് കൊണ്ടുവന്ന അവിശ്വാസത്തെ സ്വതന്ത്ര അംഗം പി.ജി.സുനില്‍കുമാർ, സി.പി.എം അംഗം കലാരാജു എന്നിവർ പിന്തുണച്ചതോടെയാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്. സി.പി.എം കൗണ്‍സിലർ കലാരാജുവിനെ പാർട്ടി പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയത് വൻ വിവാദമായിരുന്നു. പിന്നീട് യു.ഡി.എഫ് പിന്തുണയോടെ കലാ രാജു ചെയർമാനും സ്വതന്ത്ര അംഗം പി.ജി.സുനില്‍കുമാർ വൈസ് ചെയർമാനുമായി ഭരണം നടത്തിവരികയാണ്. 25 ഡിവിഷനുകളായിരുന്നത് ഇത്തവണ 26 ഡിവിഷനായി.10 സീറ്റ് എല്‍.ഡി.എഫിന് ലഭിച്ചു. മത്സരിച്ച മുൻ ചെയർമാൻമാർ പ്രിൻസ് പോള്‍ ജോണ്‍, ബിജു ജോണ്‍ (യു.ഡി.എഫ് ) എന്നിവർ വിജയിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോണ്‍ 317 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍.ഡി.എഫിലെ സണ്ണി കുര്യാക്കോസ് നിലവിലെ വൈസ് ചെയർമാൻ വീണ്ടും വിജയിച്ചു.ഏഴാം വാർഡിലെ സലീമ മനോജ് (സിപിഐ സ്വതന്ത്ര )യു.ഡി.എഫ് സ്ഥിരം വാർഡ് പിടിച്ചെടുത്തു. 15ലെ സനൂപ് കുളംപാടം, 21ലെ ഷീബ രാജു എന്നിവർ രണ്ടാം തവണയും വിജയിച്ചു. നഗരസഭയില്‍ ആകെ സീറ്റ് 26. (എല്‍.ഡി.എഫ് )10. സി.പി.എം 7,സി.പി.ഐ 3. യു.ഡി.എഫ് വിജയിച്ചത് 16 സീറ്റ്. കോണ്‍ഗ്രസ് 15. കേരള കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് കക്ഷിനില.

Prev Post

പാമ്പാക്കുട പഞ്ചായത്ത് വിജയികൾ

Next Post

എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി അവാർഡിന് അപേക്ഷ ക്ഷണിച്ചു.

post-bars