ജനവാസ മേഖലയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.
പിറവം : മുളന്തുരുത്തി, തുപ്പംപടി മേച്ചരി കുന്ന് ഗാന്ധി ജയന്തി റോഡിൽ ജനവാസ മേഖലയിൽ വൻ തോതിൽ മാലിന്യം തള്ളിയതായി പരാതി. രാത്രിയിൽ കൊണ്ടുവന്ന മാലിന്യമാണ് തള്ളിയിരിക്കുന്നതെന്നാണ് വിവരം. മാലിന്യം തള്ളുന്ന സമയത്ത് സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. മാലിന്യം റോഡിൽ കിടക്കുന്നത് കണ്ടപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്.ലോഡ് നിറച്ച ഒരു ലോറി തുപ്പംപടി വഴി പോകുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.ഇതിൻ്റെ അടിസ്ഥാനത്തിൽ വാഹനം വന്ന വഴി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ശുചിമുറി മാലിന്യം ഉൾപ്പെടെ വിവിധ മാലിന്യങ്ങളാണ് തള്ളിയിരിക്കുന്നത്.പ്ലാസ്റ്റിക് ചാക്കുകളിൽ മാലിന്യങ്ങൾ നിറച്ച് കെട്ടിയ നിലയിലും, അല്ലാതെയും ആണ് തള്ളിയിരിക്കുന്നത്. ഈ റോഡിൽ മാലിന്യം തള്ളുന്നത് പതിവാണ് പലപ്പോഴും ഹരിത സേന കർമ പ്രവർത്തകരുടെ ഇടപെടലിൽ പിഴയടപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ലോറിയിൽ എത്തി മാലിന്യം തള്ളിയിരിക്കുന്നത് ആദ്യമായിട്ടാണന്ന് പൊതുപ്രവർത്തകനും പ്രദേശവാസിയുമായ പി.വി ദുർഗ പ്രസാദ് പറഞ്ഞു.മാലിന്യ കൂമ്പാരത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആർ ജെ ഡി ജില്ലാ സെക്രട്ടറി പി വി ദുർഗാ പ്രസാദ് ആവശ്യപ്പെട്ടു .
ചിത്രം : മുളന്തുരുത്തി, തുപ്പംപടി മേച്ചരി കുന്ന് ഗാന്ധി ജയന്തി റോഡിൽ ജനവാസ മേഖലയിൽ മാലിന്യം തള്ളിയ നിലയിൽ.
