താന്നിമരം മുറിച്ചു മാറ്റാൻ നീക്കം: പ്രതിഷേധിച്ചു
പിറവം : മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ബസ്സ് സ്റ്റോപ്പിന് തണലേകി പതിറ്റാണ്ടുകളായി നിന്നിരുന്ന താന്നി മരം മുറിച്ചു മാറ്റാനുള്ള നീക്കം വാർഡ് മെമ്പർ ജോയൽ കെ ജോയിയുടെ നേതൃത്വത്തിൽ നാട്ടുകാരിടപെട്ട് തടഞ്ഞിരുന്നു. മനു ജോസ് , പി.എം ഷൈലജ, ശശികുമാർ കുന്നന്താനം, ഡോ. സനിത, പി.കെ, മുരുകൻ, വിജേഷ് കുമാർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
