കന്യാസ്ത്രീകൾക്ക് എതിരെയുള്ള കേസ് എൻ.ഐ.എ ക്ക് വിട്ടത് ഗുരതര പ്രശ്നം :- ഫ്രാൻസിസ് ജോർജ് എം.പി.
പിറവം : ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത കന്യാ സ്ത്രീകൾക്ക് എതിരെയുള്ള കേസ് എൻ.ഐ.എ ക്ക് വിട്ട നടപടി ഗുരുതരമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.
ലോക്സഭയിൽ ശൂന്യവേളയിൽ ഈ വിഷയം ഉന്നയിച്ചു സംസാരിക്കുകയും ചെയ്തു . ഛത്തീസ്ഗഢിലെ ജയിലിൽ കഴിയുന്ന കന്യാ സ്ത്രീകളെ സന്ദർശിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തു. അവർക്കു ണ്ടായ പ്രയാസങ്ങൾ എം.പി.മാരായ തങ്ങളോട് അവർ വിവരിക്കുകയും ചെയ്തു. നിയമപരമായ എല്ലാ രേഖകളോടും കൂടിയാണ് അവർ മാത്ര ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മദർദ്ദത്തെ തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കേന്ദ്ര സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണം. ജാമ്യം സംബന്ധിച്ച കേസ് പരിഗണിച്ച സെഷൻസ് കോടതി കേസ് എൻ.ഐ.എ ക്ക് വിടുകയാണ് ഉണ്ടായത്. ഇനി ജാമ്യം ലഭിക്കാൻ കൂടുതൽ സമയം എടുക്കും.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഇത് കേന്ദ്ര സർക്കാർ പരിശോധിക്കുകയും എത്രയും വേഗം ജാമ്യം ലഭിക്കാൻ ഉള്ള നടപടി സ്വീകരിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു
.
