പിറവം പുഴയിൽ ജലനിരപ്പ് ഉയരുന്നു , പാഴൂർ ആറ്റ് തീരം പാർക്കും വെള്ളത്തിൽ
പിറവം : കനത്ത മഴയും , ജലസംഭരണികളിൽ നിന്ന് വെള്ളം തുറന്ന് വിട്ടതും മൂലവും പിറവം പുഴയിലും ജല നിരപ്പ് ഉയരുകയാണ് . താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പാഴൂർ ആറ്റ് തീരം പാർക്കിലും വെള്ളം കയറി. താഴ്ന്ന പാടശേഖരങ്ങളിലെ കപ്പ, ഏത്തവാഴ കൃഷികൾ വെള്ളം കയറി നശിച്ചു. കപ്പ കർഷകരാണ് ഏറെ ദുരിതത്തിലായത്. കപ്പക്ക് വിലയില്ലാത്തത് മൂലവും, കച്ചവടക്കാർക്ക് ആവശ്യം കുറവായത് കൊണ്ടും വെറുതെ കൊടുക്കേണ്ട അവസ്ഥയിലായി മാറി. കിഴക്കൻ പ്രദേശത്ത് മഴ വീണ്ടും ശക്തമായത് ജല നിരപ്പ് ഇനിയും ഉയരാനാണ് സാധ്യത ,
ചിത്രം : പിറവം പുഴയിൽ ജല നിരപ്പ് ഉയർന്നത് മൂലം പാഴൂർ ആറ്റ് തീരം പാർക്കിൽ വെള്ളം കയറിയ നിലയിൽ.
