ലോക മാസ്റ്റേഴ്സ് ഗെയിംസ്; ഹാമർത്രോയിൽ സ്വർണ്ണം നേടി സ്നോളി
പിറവം : തായ്‌പേയിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് ഗെയിംസിൽ രാമമംഗലം സ്വദേശിനിക്കു ഹാമർത്രോയിൽ സ്വർണം. 35-40 നും മധ്യേ പ്രായമുള്ളവരുടെ വിഭാഗത്തിലാണു പുത്തൻ മണ്ണത്ത് സ്നോളി ലിറ്റോ സ്വർണം നേടിയത്. പഠനകാലത്തു ഹാമർത്രോയിലും, ബോക്സിങിലും മെഡൽ നേടിയിട്ടുള്ള സ്നോളി വിവാഹത്തിനു ശേഷം കായിക രംഗത്തു നിന്നു വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന സംസ്‌ഥാന മീറ്റിലും, പിന്നീടു ഗോവയിൽ പൂർത്തിയായ ദേശീയ മീറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കുവാൻ സനോളിക്ക് കഴിഞ്ഞു. ഇതോടെ ലോക ഗെയിംസിൽ പങ്കെടുക്കുന്നതിന് അവസരമൊരുങ്ങി. ഭർത്താവ്: ലിറ്റോ. മക്കൾ: നദാലിയ, ഏലിയാസ്, ചാക്കോ.
ചിത്രം : ലോക മാസ്റ്റേഴ്സ് ഗെയിംസിൽ ഹാമർത്രോയിൽ സ്വർണം നേടിയ സ്നോ
ളി,