Back To Top

May 17, 2025

ആശ രാപ്പകൽ സമര യാത്ര : സ്വാഗതസംഘം രൂപീകരിച്ചു.

 

പിറവം: ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന രാപകൽ സമര യാത്രക്ക് സ്വീകരണം കൊടുക്കാനുള്ള സ്വാഗത സംഘം രൂപീകരിച്ചു . രാജു പാണാലിക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രമുഖ സാമൂഹ്യ പ്രവർത്തകർ പിജി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

കെ. എൻ . രാജി, ജേക്കബ് തുമ്പയിൽ ,സി കെ നാഥൻ , കെ.ഒ. സുധീർ , കെ.ഒ. ഷാൻ , കെ കെ ഭരതൻ , സി എൻ മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.

രാജു പാണാലിക്കൽ ചെയർമാൻ ആയും സി കെ നാഥൻ കൺവീനറുമായ 51 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.

സംസ്ഥാന സെക്രട്ടറി എം എ ബിന്ദു മെയ് 5ന് കാസർഗോഡ് നിന്ന് ആരംഭിച്ച യാത്ര 28 ആം തീയതി 11 മണിക്ക് പിറവത്ത് എത്തിച്ചേരും. എംപി ഫ്രാൻസിസ് ജോർജ് സ്വീകരണ സമ്മേളനം ഉദ്ഘാടനം നിർവഹിക്കും.

 

Prev Post

പിറവം മണ്ഡലത്തിനുണ്ടായ വികസന മുരടിപ്പിനെതിരെ എൽഡിഎഫ് പ്രതിഷേധ സയാഹ്നം സംഘടിപ്പിച്ചു.

Next Post

സ്മാർട്ടായി പിറവത്ത്‌ മംഗളം സ്മാർട്ട് ഫോൺ സാക്ഷരത ക്ലാസ്സ്‌

post-bars