Back To Top

May 12, 2025

കോട്ടയം കുമരകം എറണാകുളം പുതിയ ഇടനാഴി ഫ്രാൻസിസ് ജോർജ് എം.പി. സന്ദർശനം നടത്തി.

 

 

പിറവം : ദേശീയ പാത 183 യെയും 66നെയും ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി നിർമ്മിക്കുന്നത് സംബന്ധിച്ച് ഫ്രാൻസിസ് ജോർജ് എം.പി. പ്രാഥമിക പരിശോധന നടത്തി. ഇത് സംബന്ധിച്ച്

സാധ്യതാ പഠനം നടത്താൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ഉത്തരവിട്ടതിൻ്റെ അടിസ്ഥാനത്തിൽ ദേശീയ പാതാ അതോറിട്ടി അധികാരികൾ നടത്തുന്ന പരിശോധനക്ക് മുന്നോടിയായിട്ടാണ് എം.പി. സന്ദർശനം നടത്തിയത്. കോട്ടയം കോടിമതയിൽ നിന്ന് കുമരകംവരെ ബോട്ടിൽ സഞ്ചരിച്ചാണ് റോഡിൻ്റെ റൂട്ട് വിലയിരുത്തിയത്. കോട്ടയം മുളങ്കുഴയിൽ നിന്ന് ആരംഭിച്ച് കുമരകം വഴി എറണാകുളത്തേക്ക് എത്രയും വേഗം എത്തിച്ചേരുന്ന വിധത്തിൽ റോഡ് നിർമ്മിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനം തിട്ട ജില്ലകളിലെ ആളുകൾക്ക് ഇത് വളരെ പ്രയോജനപ്പെടും.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് തടസ്സമില്ലാതെ യാത്രാ ചെയ്യാനും ഇതിലൂടെ സാധിക്കും. ദേശീയ പാതാ വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുര എ.എസ്, അസിസ്റ്റൻ്റ് എഞ്ചിനീയർ അരവിന്ദ് കെ.എം. മുൻ മുൻസിപ്പൽ കൗൺസിലർ സനൽ കാണക്കാരി, അനിൽ മലരിക്കൽ എന്നിവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.

 

ചിത്രം : കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി നിർമ്മിക്കുന്നത് സംബന്ധിച്ച് ഫ്രാൻസിസ് ജോർജ് എം.പി. യുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തുന്നു.

 

Prev Post

മുളക്കുളം വടക്കേക്കര ഊഴത്തുമല മഹാദേവക്ഷേത്രംപുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി

Next Post

അഴിമതി ആരോപണം ഉന്നയിച്ച യു.ഡി.എഫ്. വിഷയം കൗൺസിലിൽ ചർച്ചക്ക് വന്നപ്പോൾ ഒളിച്ചോടി –…

post-bars