കളമ്പൂർ കോളങ്ങായി സെൻറ്.മൈക്കിൾ പള്ളിയിൽ വി.മിഖായേൽ മാലാഖയുടെ തിരുന്നാളിന് കൊടിയേറി
പിറവം: കളമ്പൂർ കോട്ടപ്പുറം കോളങ്ങായി സെയ്ൻ്റ് മൈക്കിൾസ് പള്ളിയിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുന്നാളിന്
വികാരി ഫാ. ജോസഫ് കൊടിയൻ കൊടി ഉയർത്തി .ശനിയാഴ്ച രാവിലെ 7-ന് കുർബാന, തുടർന്ന് മാലാഖയുടെ വാൾ എഴുന്നള്ളിക്കൽ, വൈകീട്ട് 5.15-ന് രൂപം എഴുന്നള്ളിക്കൽ, തിരുനാൾ കുർബാനയ്ക്ക് ഫാ.ജിജി ഒലിയപ്പുറത്ത് കാർമികത്വം വഹിക്കും. ഫാ. ജിറിൻ ചിറയ്ക്കമണവാളൻ വചനസന്ദേശം നൽകും. രാത്രി പ്രദക്ഷിണം . ഞായറാഴ്ച രാവിലെ 9.30-ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഫാ.ജിന്റോ കൊടിയൻ കാർമികത്വം നൽകും. തുടർന്ന് പ്രദക്ഷിണം
ചിത്രം : കളമ്പൂർ കൊളങ്ങായി സെൻറ്.മൈക്കിൾ വി.മിഖായേൽ
മാലാഖയുടെ തിരുന്നാളിന് വികാരി ഫാ.ജോസഫ് കൊടിയൻ കൊടി ഉയർത്തുന്നു
.