Back To Top

May 6, 2025

സുനീഷിൻ്റെ ചികിത്സയ്ക്കായി ബസ്സിന്റെ കാരുണ്യയാത്ര.

പിറവം: ക്യാൻസർ ബാധിച്ച്
ഗുരുതരാവസ്ഥയിൽ കഴിയുന്ന പിറവം നഗരസഭ 18-ാം ഡിവിഷൻ മുളക്കുളം പള്ളിപ്പടി തേറ്റേക്കുഴിയിൽ സുനീഷ് എബ്രാഹാം (45) ൻ്റെ
ചികിത്സയ്ക്ക് പണം സമാഹരിക്കാൻ ബസ്സിന്റെ കാരുണ്യയാത്ര നടത്തി.
പിറവം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെൻ്റ് ജോൺസ് ബസ്സാണ് പ്രത്യേക സർവീസ് നടത്തിയത്.
ബസ്സിന്റെ ഒരു ദിവസത്തെ വരുമാനം ചികിത്സാസഹായ സഹായനിധിയിലേക്ക് കൈമാറും. ഡി.വൈ.എഫ്.ഐ പിറവം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കാര്യണ്യയാത്ര
നഗരസഭാ വൈസ് ചെയർമാൻ കെ.പി സലീം ഉദ്ഘാടനം ചെയ്തു. മുൻ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, കൗൺസിലർ ഡോ.അജേഷ് മനോഹർ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി സോമൻ വല്ലയിൽ, ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡൻ്റ് അനീഷ് കെ.എം, സെക്രട്ടറി അമൽ ആർ.കെ, ലോക്കൽ കമ്മറ്റിയംഗങ്ങളായ പീറ്റർ പി.ജോൺ, എ.കെ സുരേഷ്, ഡി.വൈ.എഫ്.ഐ മേഖലാ കമ്മറ്റിയംഗങ്ങളായ ടി.കെ രാജേഷ്, മനു ടി. ബേബി, വൈശാഖൻ എം.വി
എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിൽ അലൻ, സെൻ്റ് ജോർജ്, അമ്പിളി, സെൻ്റ് തോമസ് എന്നീ ബസ്സുകളും കാരുണ്യയാത്ര നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സുനീഷ് ചികിത്സാ സഹായ നിധി എന്ന പേരിൽ പിറവം ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
നമ്പർ BANK OF BARODA PIRAVOM BRANCH
A/c No. 49740100010016
IFSC: BARB0PIRVOM ഫോൺ:9447369997
Prev Post

ഏഴു വയസുകാരിയുടെ കൈ ഞരമ്ബ് തെരുവ് നായയുടെ കടിയേറ്റ് മുറിഞ്ഞത് പേവിഷം പെട്ടെന്ന്…

Next Post

ഓണക്കൂർ, കാരിക്കോത്ത് വർക്കി ഭാര്യ മേരി വർക്കി, (79 വയസ്സ്) നിര്യാതയായി

post-bars