Back To Top

April 29, 2025

മെഷീനിനുള്ളിൽ സ്റ്റീൽ പൈപ്പിൽ ചൂണ്ട് വിരൽ കുടുങ്ങിയത് അഗ്നി ശമന സേന അംഗങ്ങൾ പുറത്തെടുത്തു .

 

 

പിറവം : മണീട് പഞ്ചായത്ത് ഏഴക്കരനാട് സ്രാപ്പള്ളി നോയൽ കാന പ്ലസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫുഡ് പ്രോസസ്സിംങ്ങ് സ്ഥാപനത്തിൽ ധാന്യപ്പൊടി കുഴക്കുന്ന മെഷീനിനുള്ളിൽ ഷാഫ്റ്റിനും കട്ടി കൂടിയസ്റ്റീൽ പൈപ്പിനുള്ളിലുമായി യുവതിയുടെ വലത് ചൂണ്ട് വിരൽ കുടുങ്ങി . സ്ഥാപനത്തിലെ ജീവനക്കാരിയായ സരിത എന്ന യുവതിയുടെ വിരലാണ് കൈ പുറത്തെടുക്കാൻ പറ്റാത്ത നിലയിൽ കുടുങ്ങിയത് . പിറവത്ത്‌ നിന്ന് എത്തിയ അഗ്നിശമനസേന ആദ്യം ഹൈഡ്രോളിക് കട്ടർ പ്രവർത്തിപ്പിച്ച് പുറം സ്റ്റീൽ ഭാഗങ്ങൾ പൊളിച്ചു നീക്കി. ഷാഫ്റ്റ് മുറിക്കുവാൻ ശ്രമിച്ചപ്പോൾ പരിക്ക് ഗുരുതരമാകുമെന്ന് കണ്ട് ശ്രമം ഉപേക്ഷിച്ച് സമീപത്തുള്ള വർക്ക്‌ ഷോപ്പിൽ നിന്ന് ഹാൻഡ് ഗ്രൈൻഡർ കട്ടർ വരുത്തി പല പീസുകളായി ഷാഫ്റ്റ്‌ മുറിച്ച്, മറ്റ് ജീവനക്കാരുടെ സഹായത്തോടെ കൈപ്പത്തി പുറത്തെടുത്തു . തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ എത്തിച്ചു . പരിക്ക് ഗുരുതരമല്ല.

 

Prev Post

ലഹരിക്കെതിരെ ഫുഡ്മ്പോൾ കളിച്ച് ഒരു ഇടവക ദേവാലയം

Next Post

പിറവം ഗവ.ഹയര്‍സെക്കന്റ്റി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തിരമായി പൂർത്തിയാക്കും.

post-bars