Back To Top

April 21, 2025

പാഴൂർ പള്ളിപ്പാട്ടമ്പലത്തിൽ പത്താമുദയം പാന ഉത്സവം.

 

പിറവം: പാഴൂർ പള്ളിപ്പാട്ടമ്പലത്തിൽ പൊങ്കാലയോടെ പത്താമുദയം പാന മഹോത്സവത്തിന് തുടക്കമായി. രാവിലെ നാരായണീയ പാരായണത്തെ തുടർന്ന് എട്ടരയോടെ ആരംഭിച്ച ചടങ്ങുകൾ 11 ന് പൊങ്കാല സമർപ്പണത്തോടെ സമാപിച്ചു. ക്ഷേത്രം തന്ത്രി മനയത്താറ്റുമന അനിൽ ദിവാകരൻ നമ്പൂതിരി മേൽശാന്തി ശ്രീജിത്ത് ഭട്ടതിരി (പുല്ല്യാട്ട് മന) സഹകാർമ്മികത്വം വഹിച്ചു. പത്താമുദയം പാന ഉത്സവത്തിന്റെ രണ്ടാം ദിവസമായ 21ന് രാവിലെ പതിവ് പൂജകളെതുടർന്ന് രാത്രി 7 ന് ഡാൻസ്, തിരുവാതിരകളി എന്നിവ നടക്കും.22 ന് രാത്രി പാനപ്പുര പൂജ,തുടർന്ന് അറിയേറ് വിളക്ക് നടക്കും. 23 നാണ് പത്താമുദയം പാന. 10.30 മുതൽ 12 വരെയാണ് പാനയും, പാനപ്പുരപൂജയും. രാത്രി 7 ന് ഡാൻസ്, 7.30 ന് കൈകൊട്ടിക്കളി . വലിയപാന ദിവസമായ 24 ന് രാവിലെ 9 മുതൽ കുംഭകുടം എഴുന്നള്ളിപ്പ് 10.15 ന് കുംഭകുടാഭിഷേകം. 12.30 ന് പാനപ്പുര പൂജ, 1 മണിക്ക് പാനക്കഞ്ഞി വിതരണം, വൈകിട്ട് 4 ന് പാന എഴുന്നള്ളിപ്പ് എന്നിവ നടക്കും.

 

ചിത്രം: പാഴൂർ പള്ളിപ്പാട്ടമ്പലത്തിൽ പത്താമുദയം പാന മഹോത്സവത്തിന് തുടക്കം കുറിച്ചു നടന്ന പൊങ്കാല സമർപ്പണം.

 

Prev Post

ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു

Next Post

അപകടകെണി ഒരുക്കി ജല അതോറിറ്റി

post-bars