സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
പിറവം : വയോജനങ്ങൾക്കായി പാമ്പാക്കുട പഞ്ചായത്ത് നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണോൽഘാടനം അഡ്വ. അനൂപ് ജേക്കബ് എം.എൽ .എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ അധ്യക്ഷനായി. മെഡിക്കൽ ക്യാമ്പ് വഴി കണ്ടെത്തിയ 31 പേർക്ക് വീൽ ചെയർ , വാക്കർ , ശ്രവണ സഹായി എന്നിവയാണ് നൽകിയത്. വൈസ് പ്രസിഡന്റ് ശ്യാമള പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ റീനമ്മ എബ്രഹാം, രൂപ രാജു, മെമ്പർമാരായ ഫിലിപ്പ് ഇരട്ടിയാനിക്കൽ, റീജമോൾ ജോബി, ഉഷ രമേശ് , തോമസ് തടത്തിൽ, ആലിസ് വർഗീസ് , ഐ.സി.ഡി.എസ്. സൂപ്പർവൈസർ കൃഷണ ശോഭ എന്നിവർ പ്രസംഗിച്ചു.