താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത് പി.ജെ.ആൻ്റണി ജന്മശതാബ്ദി ആഘോഷം നടന്നു.
കൂത്താട്ടുകുളം : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത് പി.ജെ.ആൻ്റണി ജന്മശതാബ്ദി ആഘോഷം നടന്നു.
ധിക്കാരിയുടെ നാടകലോകം പി.ജെ. ആൻ്റണിയുടെ സംഭാവനകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടന്നു. മുൻ എംഎൽഎ ജോൺ ഫെർണാണ്ടസ് പരിപാടി ഉദ്ഘാടനം ചെയ്തു.
നഗരസഭ അധ്യക്ഷ വിജയ ശിവൻ അധ്യക്ഷത വഹിച്ചു. പി.ജെ.ആൻ്റണിയുടെ മകൾ അഡ്വ. എലിസബത്ത് ആൻ്റണി മുഖ്യാതിഥിയായി. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി എം.ആർ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് പുരസ്കാര വിതരണം നടത്തി. പി.ജെ. ആൻ്റണിയുടെ നാടകങ്ങളിൽ അഭിനയിച്ച കെ.എം.പൗലോസ്, വി.എ. രവി എന്നിവർ പുരസ്കാരമേറ്റുവാങ്ങി. നാടക ഗായിക പി.ടി.മേരിയും ആദരവ് ഏറ്റുവാങ്ങി. ജോസ് കരിമ്പന, ജോഷി സ്കറിയ, സി.കെ.ഉണ്ണി, സി.എൻ.പ്രഭകുമാർ, പി.കെ.വിജയൻ തുടങ്ങിയവർ സംസാരിച്ചു. പി.ജെ. ആൻ്റണിയുടെ കൂഴപ്ലാവും കുരുത്തോലയും എന്ന ഏക പാത്ര നാടകം താലൂക്ക് എക്സിക്യൂട്ടീവ് അംഗം സിന്ധു ഉല്ലാസ് അവതരിപ്പിച്ചു. സിനിമ നാടക ഗാനാലാപനവുമുണ്ടായി.
ഫോട്ടോ : കൂത്താട്ടുകുളത്ത് പി.ജെ. ആൻ്റണി ജന്മശതാബ്ദി ആഘോഷം
ജോൺ ഫെർണാണ്ടസ് ആഘോഷം ഉദ്ഘാടനം ചെയ്യുന്നു.