ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ നേതൃത്വത്തിൽ അഗ്നിശമനസേന ദിനാചരണം നടന്നു.
കൂത്താട്ടുകുളം : ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ നേതൃത്വത്തിൽ അഗ്നിശമനസേന ദിനാചരണം നടന്നു.
ദിനാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം നിലയത്തിൽ സ്റ്റേഷൻ ഓഫീസർ പി.ആർ.ലാൽജി
പതാക ഉയർത്തി.
തുടർന്ന് നിലയത്തിൽ പുതിയതായി നിർമ്മിച്ച മിനി ഹാളിൽ “കേരളത്തിലെ അഗ്നിശമന സേന” എന്ന വിഷയത്തിൽ നടന്ന സെമിനാർ സ്റ്റേഷൻ ഓഫീസർ പി.ആർ.ലാൽജി ഉദ്ഘാടനം ചെയ്തു.
ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ രാജേന്ദ്രൻ നായർ വിഷയാവതരണം നടത്തി.
തുടർന്ന് നടന്ന ചർച്ചയിൽ പ്രസ് പ്രസിഡന്റ് പ്രസിഡന്റ് എൻ.സി. വിജയകുമാർ, മേഖല റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.ജി. സുനിൽകുമാർ, എൻ ഇ എക്സ് സി സി പ്രസിഡന്റ് കെ.ആർ.സോമൻ, മേഖല റസിഡൻസ് അസോസിയേഷൻ സെക്രട്ടറി മാർക്കോസ് ഉലഹന്നാൻ എന്നിവർ വിവിധ നിർദ്ദേശങ്ങൾ പങ്കുവെച്ചു. സെമിനാറിൽ കൂത്താട്ടുകുളം ദേവമാതാ ആശുപത്രി, ശ്രീധരീയം നേത്ര ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സന്നദ്ധ പ്രവർത്തകരും നിലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
അഗ്നിശമനസേന ദിനാചരണത്തിന് മുന്നോടിയായി വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുപ്പിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക്
യോഗത്തിൽ വച്ച് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി.
സ്റ്റേഷൻ ഫയർ ഓഫീസർ വി.കെ. ജീവൻകുമാർ സ്വാഗതം പറഞ്ഞ് യോഗത്തിന് ഫയർ ആൻഡ് റസ്ക്യൂ വോളണ്ടിയർ തങ്കമ്മ കുഞ്ഞപ്പൻ നന്ദിയും പറഞ്ഞു. അഗ്നിശമന സേനാ ദിനാചരണത്തോട് അനുബന്ധിച്ച് ജീവൻ രക്ഷ ഉപകരണങ്ങളുടെ പ്രദർശനവും നടന്നു.
ഫോട്ടോ : ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം നിലയത്തിൽ നടന്ന അഗ്നിശമനസേന ദിനാചരണം സ്റ്റേഷൻ ഓഫീസർ പി.ആർ.ലാൽജി ഉദ്ഘാടനം ചെയ്യുന്നു.