അറിയിപ്പ്
പിറവം : രാമമംഗലം പഞ്ചായത്തിൽ പല കർഷകരും അന്യ സംസ്ഥാനത്ത് നിന്ന് കോഴി വളം കൊണ്ട് വന്നു റബ്ബർ തോട്ടങ്ങളിലും ,മറ്റു കൃഷി ഇടങ്ങളിലും കൂട്ടിയിടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടിണ്ട് . ആയതു മൂലം കീടങ്ങളും, വണ്ടികളും പെരുകുന്നതായി കാണുന്നു. ഇത് പല പകർച്ച വ്യാധികൾക്കും , ശുദ്ധജല മലിനീകരണത്തിനും കാരണമാകുന്നതായി നാട്ടുകാരിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട് . കോഴിവളം ഇറക്കിവച്ച ശേഷം കുഴികുഴിച്ചു മൂടാതെ കൂട്ടിയിട്ടിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് രാമമംഗലം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.