മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവം കൊടി കയറി
പിറവം : നെച്ചൂർ നീർകുഴി മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ കൊടിയേറ്റ് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ രവി നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റി .ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഹോരക്കാട് നാരായണൻ നമ്പൂതിരി സഹകാർമ്മികനായി. ഇന്ന് രാവിലെ പതിവ് പൂജകൾ,വൈകീട്ട് 6 .30 ദീപാരാധന, നിറമാല , ചുറ്റുവിളക്ക് , രാത്രി 7 -ന് നൃത്ത സന്ധ്യ . 17 -ന് രാവിലെ പതിവ് പൂജകൾ, രാത്രിദീപാരാധന ,രാത്രി 7 -ന് നാടകം. 18 -ന് രാവിലെ പതിവ് പൂജകൾ, 9 -ന് കാഴ്ചശ്രീബലി , രാത്രി ദീപാരാധന , തുടർന്ന് 7 മണിക്ക് തരുവാതിരകളി , ഭക്തി ഗാനസുധ , രാത്രി 8 -ന് വലിയ വിലക്ക്. ഏപ്രിൽ 19 ശനി രാവിലെ 9 -ന് ആറാട്ട് പുറപ്പാട് , തുടർന്ന് നെച്ചൂർ കടവിലെ മടക്കിലമ്മയുടെ ആറാട്ട് കടവിൽ ആറാട്ട് , തുടർന്ന് 25 കലശാഭിഷേകം , ഉച്ചക്ക് ആറാട്ട് സദ്യ.
ചിത്രം : നെച്ചൂർ നീർകുഴി മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ കൊടിയേറ്റ് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ രവി നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു.