റിവർ വാലി റോട്ടറി ക്ലബ് അമ്മമാരോടൊപ്പം വിഷു ആഘോഷം നടത്തി.
പിറവം : പിറവം റിവർ വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാരോടൊപ്പം വിഷു ആഘോഷിച്ചു. പിറവം ചിൽഡ്രൻസ് പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിനിമാ-സീരിയൽ താരം സീമ ജി.നായർ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത നൂറ്റമ്പതോളം അമ്മമാർക്ക് നിത്യോപക സാധനങ്ങൾ അടങ്ങിയ വിഷു കിറ്റ് സമ്മാനിച്ചു.
റോട്ടറി ജില്ലാ പരിശീലകനും മുൻ ഗവർണറുമായ ഡോ. കെ.അജയകുമാർ അധ്യക്ഷനായി. ഗിഫ്റ്റ് ഓഫ് ലൈഫ് നാഷണൽ കോ-ഓർഡിനേറ്റർ ഡോ.എ.സി പീറ്റർ , നഗരസഭ അധ്യക്ഷ അഡ്വ.ജൂലി സാബു, വൈസ് ചെയർമാൻ കെ.പി സലിം,
മുൻ നഗരസഭാ അധ്യക്ഷന്മാരായ സാബു കെ.ജേക്കബ്, ഏലിയാമ്മ ഫിലിപ്പ്, മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ്, മനോരമ സീനിയർ റിപ്പോർട്ടർ വിനോദ് ഗോപി, ഇ.എം വർഗ്ഗീസ്, എ.എം. ടോംസ്, പാഴൂർ ഉണ്ണി ചന്ദ്രൻ, മലാവിയിൽ നിന്നുള്ള മാനുഷിക അഭിഭാഷക നൊമി മദാനി, ലിസി വർഗ്ഗീസ്, കക്കാട് ജെയ്സൺ സ്കറിയ, ജെയിംസ് ഓണശ്ശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവ് തെളിച്ചവരെ ചടങ്ങിൽ ആദരിച്ചു. പിറവം നാട്യ കലാഷേത്ര ഡാൻസ് സ്കൂളിന്റെ ഡയറക്ടർ ആർ.എൽ.വി വിദ്യാദാസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികളുടെ നൃത്തനൃത്യങ്ങൾ അരങ്ങേറി. തുടർന്ന് വിഷു സദ്യയും നടന്നു.
ചിത്രം: പിറവം റിവർ വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന അമ്മമാരോടൊപ്പം വിഷു ആഘോഷ പരിപാടി സിനിമാ-സീരിയൽ താരം സീമ ജി.നായർ ഉദ്ഘാടനം ചെയ്യുന്നു.