അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി.
പിറവം : ലഹരിക്കെതിരെ ബോധവൽക്കരണവുമായി രാമമംഗലം ഹൈസ്കൂളിൽ ”അരുത് ചങ്ങാതി” അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി. ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പ് രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി വി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. യെസ് ടു സ്പോർട്സ് നോ ടൂ ഡ്രഗ്സ് എന്നതാണ് ക്യാമ്പിൻ്റെ മുദ്രാവാക്യം. രാമമംഗലം പെരുംതൃക്കോവിൽ ദേവസ്വം സെക്രട്ടറി ശ്രീരാം മംഗലം അധ്യക്ഷനായി.ഹെഡ്മിസ്ട്രസ്സ് സിന്ധു പീറ്റർ, കായിക അധ്യാപകൻ ഷൈജി കെ ജേക്കബ്, പ്രിൻസി ബിനു, പരിശീലകരായ സാബു, അധ്യാപകരായ ഹരീഷ് നമ്പൂതിരി,സോണി എലിയാസ്, അനൂബ് ജോൺ, വിദ്യ ഇ വി എന്നിവർ പ്രസംഗിച്ചു. രാവിലെ 7 മുതൽ 9 വരെ നടക്കുന്ന ക്യാമ്പിൽ നൂറ്റി അമ്പതോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ഫുട്ബാൾ, അത്ലറ്റിക്സ്, ഖോ-ഖോ എന്നിവയ്ക്ക് വിദഗ്ദരായ പരിശീലകരുടെ നേതൃത്വത്തിൽ പരിശീലനം നൽകും.
ചിത്രം :രാമമംഗലം ഹൈസ്കൂളിൽ ആരംഭിച്ച അവധിക്കാല കായിക പരിശീലന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് പി വി സ്റ്റീഫൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു
.