Back To Top

April 11, 2025

ജില്ലയിലെ മികച്ച സി.ഡി.എസിനുള്ള പുരസ്‌കാരം രാമമംഗലത്തിന്

 

പിറവം : മാലിന്യമുക്‌തം നവകേരളം പദ്ധതിയിൽ ജില്ലയിലെ മികച്ച സിഡിഎസിനുള്ള പുരസ്‌കാരം രാമമംഗലത്തിന് ലഭിച്ചു . പ്ലാസ്‌റ്റിക് ഉൾപ്പെടെ മാലിന്യം ഒഴിവാക്കുന്നതിനു നടപ്പാക്കിയ പദ്ധതികകളാണ് പുരസ്‌കാര നേട്ടത്തിന് കാരണമായത്. സമീപ പഞ്ചായത്തുകളിൽ നിന്നുൾപ്പെടെയുള്ള മാലിന്യങ്ങൾ ഊരമനയിലും പരിസരത്തും തള്ളുന്നതു പതിവായതോടെ കുടുംബശ്രീ സ്വന്തം നിലയിൽ നീരിക്ഷണ ക്യാമറ സ്ഥാപിച്ചു. ഉപേക്ഷിക്കപ്പെടുന്ന മാലിന്യം പുഴയിലേക്കു എത്തിചേരുന്നതു ശുദ്ധജല വിതരണ പദ്ധതികളെയും ബാധിച്ചിരുന്നു. ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്‌ഥർക്ക് കൂടി ലഭ്യമാക്കിയതോടെ മാലിന്യം തള്ളൽ അവസാനിച്ചു.

കൂടാതെ മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്തുന്നതിനായി കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ മിന്നൽ സേനയും രൂപീകരിച്ചിരുന്നു. വിവിധയിടങ്ങളിൽ രാത്രികാലങ്ങളിൽ നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയതിനു 25000 രൂപയോളം പിഴയും ഈടാക്കി. പഞ്ചായത്തിലെ എല്ലാ കുടുംബശ്രീ യൂണിറ്റുകളും പ്ലാസ്‌റ്റിക് പ്ലേറ്റുകളും ഗ്ലാസുകളും പൂർണ്ണമായും ഒഴിവാക്കി. പ്ലാസ്‌റ്റിക് സഞ്ചികൾക്കു പകരം തുണി ഉപയോഗിച്ചുള്ള സഞ്ചികൾ പ്രോത്സാഹിപ്പിക്കുന്നതിനു പദ്ധതികളും നടപ്പിലാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടനിൽ നിന്നു പഞ്ചായത്ത് പ്രസിഡൻ്റ പി.വി.സ്‌റ്റീഫൻ, സിഡിഎസ് അധ്യക്ഷ ഷീബ യോഹന്നാൻ എന്നിവർ ചേർന്നു പുരസ്‌കാരം സ്വീകരിച്ചു.

 

ചിത്രം : ജില്ലയിലെ മികച്ച സിഡിഎസിനുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടനിൽ നിന്നു രാമമംഗലം പഞ്ചായത്ത് പ്രസിഡൻ്റ പി.വി.സ്‌റ്റീഫൻ, സിഡിഎസ് അധ്യക്ഷ ഷീബ യോഹന്നാൻ എന്നിവർ ചേർന്നു സ്വീകരിക്കുന്നു.

 

Prev Post

കെ.ജെ. ജേക്കബ് നിര്യാതനായി

Next Post

അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി.

post-bars