മണീടിൽ രാപ്പകൽ സമരം നടത്തി
പിറവം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെ ട്ടിക്കുറച്ചതിലും, ആശാ വർക്കർമാരുടെ സമരത്തോടുള്ള പിണറായി ഗവണ്മെന്റീൻടെ അവഗണനയിലും പ്രതിഷേധിച്ച് മണീട് മണ്ഡലം യു.ഡി.എഫ്. കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ജോർജ് എംപി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം യു.ഡി.എഫ്. ചെയർമാൻ എംപി ഏലിയാസ് അധ്യക്ഷത വഹിച്ചു. സമരത്തിൽ, ജോണി അരീക്കാട്ടിൽ, ഡിസിസി ജനറൽ സെക്രട്ടറി മാരായ സി എ ഷാജി, കെ ആർ പ്രദീപ് കുമാർ, കെ കെ സോമൻ, കെ ആർ ജയകുമാർ, പി സി ജോസ്, എം എ ഷാജി,പി എസ് ജോബ്,വി ജെ ജോസഫ്, പോൾ വർഗീസ്, ജയ സോമൻ, എൽദോ ടോം പോൾ, മോളി തോമസ്,പികെ പ്രദീപ്, എൽദോ പീറ്റർ, ജോൺ തോമസ്, മറ്റ് യു.ഡി.എഫ്. മണ്ഡലം ബ്ലോക്ക് നേതാക്കൾ പഞ്ചായത്ത് അംഗങ്ങൾ സംബന്ധിച്ചു.
ചിത്രം : യു.ഡി.എഫ്. മണീട് മണ്ഡലം കമ്മറ്റിയുടെ ന്വേതൃത്തത്തിൽ നടത്തിയ രാപ്പകൽ സമരം കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസ് ഉദ്ഘാടനം ചെയ്യുന്നു.