Back To Top

April 9, 2025

വിദ്യാർത്ഥികളുടെ കഴിവ് വളർത്താം പ്രത്യക ക്യാമ്പ്

 

 

പിറവം : വെളിയനാട് ആസ്ഥാനമായി ചിന്മയ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ചിന്മയ അന്തർദേശീയ കേന്ദ്രം (ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ) വിദ്യാർഥികൾക്കായി ഏപ്രിൽ 23 മുതൽ 29 വരെ പ്രത്യേക ക്യംപ് സംഘടിപ്പിക്കുന്നു. ത്രൈവ്: സെലിബ്രേറ്റ് യുവർ റൂട്ട്സ് എന്ന ക്യാംപിൽ 14 വയസ് മുതൽ 18 വയസ് വരെയുള്ള വിദ്യാർഥികൾക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്. ആദി ശങ്കരാചാര്യയരുടെ ജന്മഗ്രഹമായ മേൽപ്പാഴൂർ മന കേന്ദ്രീകരിച്ചാകും ക്യാപ് നടക്കുന്നത്. ഭരതത്തിന്റെ പാരമ്പര്യവുമായി പുതുതലമുറയെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഴ് ദിവസത്തെ ക്യാമ്പ്.ചരിത്രം, കല, കായികം, സാംസ്ക്കാരികം, ജ്യോതിശാസ്ത്രം തുടങ്ങി വിവിധ മേഖലകളെ ആഴത്തിൽ അറിയുകയും പരിചയപ്പെടാനുമുള്ള അവസരം ക്യാംപിലുണ്ട്. യോഗ, ധ്യാനം, കളരിപ്പയറ്റ് പരിശീലനം തുടങ്ങിയവയും ക്യാംപിന്റെ ഭാഗമാണ്. പുതുതലമുറയിൽ ആത്മവിശ്വാസവും, നേതൃപാടവവും വളർത്തിയെടുക്കുക എന്നതാണ് ക്യാംപിന്റെ പ്രധാനലക്ഷ്യം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കുക- 9207711136

 

Prev Post

ക്രൈസ്തവരെ ആക്ഷേപിക്കാൻ ആസൂത്രിത നീക്കം:- ഫ്രാൻസിസ് ജോർജ് എം.പി.

Next Post

നോമ്പുകാല ധ്യാനം നടത്തി

post-bars